"മിസ്‌പാ' സംഗമം ഫെബ്രുവരി 24 ന് ബർമിംഗ്ഹാമിൽ; ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾ നയിക്കും

08:13 PM Feb 23, 2019 | Deepika.com
ബർമിംഗ്ഹാം: ലോക സുവിശേഷവത്കരണം ലക്ഷ്യമാക്കി വ്യക്തിഗതമായും വിവിധ മിനിസ്ട്രികൾ വഴിയായും പ്രവർത്തിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ നേരിട്ട് സഹായിക്കുകയെന്ന ലക്ഷ്യവുമായി യുകെയിൽനിന്നും ഏതാനും വർഷങ്ങളായി പ്രത്യേക ചാരിറ്റബിൾ ട്രസ്റ്റ് ആയി പ്രവർത്തിക്കുന്ന " മിസ്‌പാ ഫൗണ്ടേഷൻ " ഫെബ്രുവരി 24ന് (ഞായർ) ബർമിംഗ്ഹാമിൽ ഒത്തുചേരുന്നു.

രാവിലെ 9 മുതൽ 4 വരെയാണ് പരിപാടികൾ.ഉച്ചഭക്ഷണം ഉണ്ടായിരിക്കും. പരിശുദ്ധാത്മ പ്രേരണയാൽ , മിസ്പയെ നാളിതുവരെയായി സാമ്പത്തികമായി സഹായിക്കുകയും ഇനിയും അതിന് താല്പര്യപ്പെടുന്നവരെയും ട്രസ്റ്റ് അംഗങ്ങൾ ഈ ഏകദിന ആത്മീയ ശുശ്രൂഷാസംഗമത്തിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.വിശുദ്ധ കുർബാന ,ആരാധന ,വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ ദൈവിക ശുശ്രൂഷ ചെയ്യുന്ന നിരവധിപേരെ മിസ്‌പാ ഫൗണ്ടേഷൻ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു.

വിലാസം: ST.JERARD CATHOLIC CHURCH, 2 RENFREW SQUARE.BIRMINGHAM. B35 6JT.

വിവരങ്ങൾക്ക്: ഫ്രാൻസിസ് സേവ്യർ ‭07402 080850‬.

റിപ്പോർട്ട്: ബാബു ജോസഫ്