+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നര്‍മ്മത്തിന്റെ രസക്കൂട്ടുമായി മുന്തിരിക്കൊത്ത്

ഷിക്കാഗോ: ശുദ്ധഹാസ്യത്തിന്റെ രസച്ചരടില്‍ കോര്‍ത്തുണ്ടാക്കിയ നര്‍മ മുഹൂര്‍ത്തങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ അണിയിച്ചൊരുക്കിയ കോമഡി ഷോര്‍ട്ട് ഫിലിം ആണ് 'ഒരു മുന്തിരിക്കൊത്തിന്റെ ഓര്‍മ്മയ്ക്ക്.' നാട്ടി
നര്‍മ്മത്തിന്റെ രസക്കൂട്ടുമായി മുന്തിരിക്കൊത്ത്
ഷിക്കാഗോ: ശുദ്ധഹാസ്യത്തിന്റെ രസച്ചരടില്‍ കോര്‍ത്തുണ്ടാക്കിയ നര്‍മ മുഹൂര്‍ത്തങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ അണിയിച്ചൊരുക്കിയ കോമഡി ഷോര്‍ട്ട് ഫിലിം ആണ് 'ഒരു മുന്തിരിക്കൊത്തിന്റെ ഓര്‍മ്മയ്ക്ക്.' നാട്ടില്‍നിന്നും കൊടുത്തുവിട്ട തന്റെ പ്രിയപ്പെട്ട പലഹാരം കഴിക്കുവാനുള്ള മുകുന്ദന്റെ ശ്രമവും അതിനെതുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും ആണ് ഈചിത്രത്തിന്റെ കാതല്‍.

പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ദിപു ജോണ്‍ , മഞ്ജിത് കമലാസനന്‍ , ജ്യോതിഷ്‌നായര്‍ , മഞ്ജു ജ്യോതിഷ്, അനില്‍ സെബാസ്റ്റ്യന്‍ എന്നിവരാണ്.

പ്രശസ്ത ബ്ലോഗര്‍ സജീവ് ഇടത്താടന്റെ കൊടകര പുരാണം ബ്ലോഗിലെ ഒരു പോസ്റ്റ് ആണ് ഈചിത്രത്തിന്റെ മൂലകഥ. ദിപു ജോണ്‍ ആണ് തിരക്കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് . അബീഷ് ഫിലിപ്പ് എഡിറ്റിംഗും ,സംഗീതസംവിധാനവും നിര്‍വഹിച്ചു. അഖില്‍ സോമനാഥ് ആണ് കാമറയും , സംവിധാനവും.
Youtube link - https://www.youtube.com/watch?v=bvm2QruZHU0

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം