+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മമ്പറം ദിവാകരനു ഒഐസിസി പ്രവർത്തകർ സ്വീകരണം നൽകി

കുവൈത്ത്: ഒഐസിസി കുവൈറ്റ്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22നു നടത്തുന്ന കണ്ണൂർ മീറ്റ്‌ 2019 ൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ കെ പിസിസി എക്സിക്യുട്ടിവ് മെമ്പറും തലശേരി ഇന്ദിരാഗാന്ധി
മമ്പറം ദിവാകരനു ഒഐസിസി പ്രവർത്തകർ സ്വീകരണം നൽകി
കുവൈത്ത്: ഒഐസിസി കുവൈറ്റ്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22നു നടത്തുന്ന കണ്ണൂർ മീറ്റ്‌ 2019 ൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ കെ പിസിസി എക്സിക്യുട്ടിവ് മെമ്പറും തലശേരി ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റൽ പ്രസിഡന്‍റുമായ മമ്പറം ദിവാകരനു കുവൈറ്റ് എയർപോർട്ടിൽ ഒ ഐ സി സി പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി.

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗ്ഗീസ്‌ പുതുക്കുളങ്ങര, കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ: ബിജു ചാക്കോ, സെക്രട്ടറി എൽദോസ്‌ കുര്യാക്കോസ്‌ വൈസ്‌ പ്രസിഡന്‍റ് സിദ്ധീക്ക്‌ അപ്പക്കൻ തുടങ്ങിയവർ സ്വീകരണത്തിനു നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ