+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ദനഹായുടെ ഓർമ്മപ്പെരുന്നാളും പകലോമറ്റം വലിയവീട്ടിൽ കുടുംബയോഗവും ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ

നൃൂഡൽഹി /കുടശനാട്: മാർ ദനഹായുടെ ഓർമപ്പെരുന്നാളും പകലോമറ്റം വലിയവീട്ടിൽ കുടുംബയോഗവും ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ആഘോഷിക്കുന്നു.കുടശനാട് പകലോമറ്റം വലിയവീട്ടിൽ ചാപ്പലിൽ എ.ഡി 905 ആനിദെ വെള്ളിയാ
മാർ ദനഹായുടെ ഓർമ്മപ്പെരുന്നാളും പകലോമറ്റം വലിയവീട്ടിൽ കുടുംബയോഗവും ഫെബ്രുവരി 28, മാർച്ച് ഒന്ന്  തീയതികളിൽ
നൃൂഡൽഹി /കുടശനാട്: മാർ ദനഹായുടെ ഓർമപ്പെരുന്നാളും പകലോമറ്റം വലിയവീട്ടിൽ കുടുംബയോഗവും ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ആഘോഷിക്കുന്നു.

കുടശനാട് പകലോമറ്റം വലിയവീട്ടിൽ ചാപ്പലിൽ എ.ഡി 905 ആനിദെ വെള്ളിയാഴ്ച കബറടങ്ങിയ മാ൪ ദനഹാ ബാവയുടെ 114-ാമത് ദുക്റോനാ പെരുന്നാളും മഹാ കുടുംബയോഗ മേഖല സമ്മേളനവും ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാ൪ ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ ആഘോഷിക്കുന്നു.

ഫെബ്രുവരി 28 ന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം, 8.30 ന് വിശുദ്ധ കുർബാന, 9.30 ന് കബറിങ്കൽ ധൂപപ്രാർഥന, 10ന് കൊടിയേറ്റ് വെരി റവ. ഫാ. ഗീവർഗീസ് കോർ എപ്പിസ്കോപ്പ (ചരുവിൽ, കുടശനാട്), വൈകിട്ട് 6. 30ന് സന്ധ്യാ നമസ്കാരം 7ന് സുവിശേഷപ്രസംഗം ഫാ. തോമസ് പി. നൈനാന്‍ (കുടശനാട് സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി)
അധ്യക്ഷൻ: ഫാ. ബിനു ജോയി (സഹ വികാരി), പ്രസംഗം ഫാ. ജോൺ റ്റി വർഗസ് കുളക്കട എന്നിവ നടക്കും.

വിവരങ്ങൾക്ക്: ജേക്കബ് ജോർജ് (പ്രസിഡന്‍റ്) 9645884625.