+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റിൽ

ലൂസിയാന: സോഷ്യൽ മീഡിയായിൽ എന്തും പ്രചരിപ്പിക്കാം എന്നു ചിന്തിക്കുന്നവർക്ക് ഇതാ ഒരു മുന്നറിയിപ്പ്. ഏതു സമയത്തും നിങ്ങൾ അറസ്റ്റ് ചെയ്യപെടാം. അമേരിക്കയിലാണെങ്കിൽ ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നത് തീ
വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റിൽ
ലൂസിയാന: സോഷ്യൽ മീഡിയായിൽ എന്തും പ്രചരിപ്പിക്കാം എന്നു ചിന്തിക്കുന്നവർക്ക് ഇതാ ഒരു മുന്നറിയിപ്പ്. ഏതു സമയത്തും നിങ്ങൾ അറസ്റ്റ് ചെയ്യപെടാം. അമേരിക്കയിലാണെങ്കിൽ ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നത് തീർച്ച.

സ്കൂളിൽ കുട്ടികൾ തമ്മിൽ നടന്ന അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച ലൂസിയാനയിൽ നിന്നുള്ള മാതാവ് മെഗൻ ആഡ്കിൻസിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. മെഗന്റെ മകൻ പഠിക്കുന്ന സ്കൂളിൽ നടന്ന അടിപിടി മകൻ തന്നെയാണ് വീഡിയോയിൽ പകർത്തിയത്. സംഭവം നടന്ന അന്നു തന്നെ സോഷ്യൽ മിഡിയായിൽ മാതാവ് പ്രചരിപ്പിക്കുകയും ചെയ്തു. മറ്റു വിദ്യാർഥികളുടെ മാതാപിതാക്കളിൽ ചിലർ ഈ വീഡിയോ കാണുകയും തുടർന്നു പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

ലൂസിയാനയിലെ നിയമമനുസരിച്ചു ഇല്ലീഗൽ ആക്ടിവിറ്റിയുടെ ഫോട്ടോ, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. അറസ്റ്റിലായ മെഗനെ കറക്‌ഷണൽ സെന്‍റൽ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ഫൈനും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ