+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ കോൺഗ്രസ് പ്രതിഷേധ യോഗം ഫെബ്രുവരി 24 ന്

ഹൂസ്റ്റൺ: കാസർകോഡ് പെരിയയിൽ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സിപിഎം പ്രവർത്തകരുടെ വെട്ടും കുത്തുമേറ്റു അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്‍റേയും ശരത് ലാലിന്‍
ഹൂസ്റ്റണിൽ കോൺഗ്രസ് പ്രതിഷേധ യോഗം  ഫെബ്രുവരി 24 ന്
ഹൂസ്റ്റൺ: കാസർകോഡ് പെരിയയിൽ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സിപിഎം പ്രവർത്തകരുടെ വെട്ടും കുത്തുമേറ്റു അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്‍റേയും ശരത് ലാലിന്‍റെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും അതോടനുബന്ധിച്ചു കോൺഗ്രസ് നടത്തുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നതിനും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ( ടെക്സാസ് ചാപ്‌റ്റർ) ഹൂസ്റ്റണിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 24നു (ഞായർ) വൈകുന്നേരം 5 ന് കേരളത്തനിമ റസ്റ്ററന്‍റിൽ (3776, Cartwright Road, Missouri City,TX 77459) നടത്തുന്ന പ്രതിഷേധ യോഗത്തിലേക്ക് എല്ലാ കോൺഗ്രസ് യുഡിഎഫ് അനുഭാവികളെയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം 713-582-9517, ബേബി മണക്കുന്നേൽ 713-291-9721, ജീമോൻ റാന്നി - 407 718 4805

റിപ്പോർട്ട്: പി.പി. ചെറിയാൻ