+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്; ഇടവകകളിൽ ആവേശം

വാഷിംഗ്ടൺ ഡിസി∙ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘം ചെറിലെയ്ൻ സെന്‍റ് ഗ്രീഗോറിയോസ് ഇടവകയും ഫ്രാങ്ക്‌ലിൻ സ്ക്വയർ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയും സന്ദർശിച്ചു.ചെറിലെയ്‌ൻ സെന്‍റ് ഗ്രീ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്; ഇടവകകളിൽ ആവേശം
വാഷിംഗ്ടൺ ഡിസി∙ ഭദ്രാസന ഫാമിലി–യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘം ചെറിലെയ്ൻ സെന്‍റ് ഗ്രീഗോറിയോസ് ഇടവകയും ഫ്രാങ്ക്‌ലിൻ സ്ക്വയർ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയും സന്ദർശിച്ചു.

ചെറിലെയ്‌ൻ സെന്‍റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. ഗ്രീഗറി വർഗീസ് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. ഫിനാൻസ് കമ്മിറ്റി അംഗം റോസ്മേരി യോഹന്നാൻ ആമുഖ വിവരണം നൽകി. ട്രഷറാർ മാത്യൂ വർഗീസ് റജിസ്ട്രേഷനെക്കുറിച്ച് വിവരണം നൽകി. ഫിനാൻസ് ചെയർ തോമസ് വർഗീസ് സുവനീറിനെക്കുറിച്ച് സംസാരിച്ചു. വികാരി ഫാ. ഗ്രീഗറി വർഗീസും ട്രഷറാർ മാത്യു വർഗീസും ചേർന്ന് രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. ട്രഷറർ മാത്യു വർഗീസ്, ഫിനാൻസ് ചെയർ തോമസ് വർഗീസ്, ക്യൂൻസ് ഏരിയാ കോഓർഡിനേറ്റർ ഡോ. മിനി ജോർജ്, ഫിനാൻസ് കമ്മിറ്റി അംഗം റോസ്മേരി യോഹന്നാൻ, ഇടവകയുടെ ട്രസ്റ്റി ജോസ് തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഫ്രാങ്ക്‌ലിൻ സ്ക്വയർ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സി.കെ. രാജൻ സ്വാഗതം ആശംസിച്ചു. കമ്മിറ്റി അംഗങ്ങളെ കോൺഫറൻസിനെക്കുറിച്ച് സംസാരിക്കുവാനായി ക്ഷണിച്ചു. ബിനിനസ് മാനേജർ സണ്ണി വർഗീസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. ഫിനാൻസ് കമ്മിറ്റി അംഗം റോസ് മേരി യോഹന്നാൻ ആമുഖ വിവരണം നൽകി. ജോയിന്‍റ് ട്രഷറർ ജെയ്സൺ തോമസ് രജിസ്ട്രേഷനെക്കുറിച്ച് വിവരണം നൽകി. ഡോ. മിനി ജോർജ് സുവനീറിലേക്ക് നൽകേണ്ട ലേഖനങ്ങൾ, പരസ്യങ്ങൾ അതിന്റെ നിരക്കുകൾ എന്നിവയെക്കുറിച്ച് വിവരിച്ചു. സോഷ്യൽ മീഡിയാ കോഓർഡിനേറ്റർ ജൂബി കുര്യൻ സോഷ്യൽ മീഡിയായുടെ പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു.ബിസിനസ് മാനേജർ സണ്ണി വർഗീസ്, ജോയിന്റ് ട്രഷറാർ ജെയ്സൺ തോമസ്, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ ജിയോ ചാക്കോ, റോസ് മേരി യോഹന്നാൻ, ഏരിയാ കോഓർഡിനേറ്റർ ഡോ. മിനി ജോർജ്, ഗീവർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായി സജി പോത്തൻ, സന്തോഷ് മത്തായി, സോഷ്യൽ മീഡിയ അംഗം ജൂബി കുര്യൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ