+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോൺഫറൻസ് ഏപ്രിൽ 13 ന്

ന്യൂയോർക്ക്: ജീവിതചര്യകളും ഭക്ഷണക്രമങ്ങളും ശാരീരിക പ്രവർത്തികളും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധങ്ങളെകുറിച്ചുള്ള അറിവും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്കിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കണ
ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോൺഫറൻസ്  ഏപ്രിൽ 13 ന്
ന്യൂയോർക്ക്: ജീവിതചര്യകളും ഭക്ഷണക്രമങ്ങളും ശാരീരിക പ്രവർത്തികളും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധങ്ങളെകുറിച്ചുള്ള അറിവും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്കിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സമ്മേളനം നടത്തുന്നു.

ജെറിക്കോയിലെ കൊട്ടീലിയൻ റസ്റ്ററന്‍റിൽ ഏപ്രിൽ 13 ന് രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെയാണ് സമ്മേളനം. പങ്കെടുക്കുന്നവർക്ക് ആറര മണിക്കൂർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ക്രഡിറ്റ് ലഭിക്കും.

ഷാർപ്പൻ ദി ബ്രെയ്ൻ പാന്പർ ദി ഹാർട്ട് എന്ന തലക്കെട്ടിൽ നടത്തുന്ന ഈ ഏകദിന സമ്മേളനം ഹൃദയം, നാഡികൾ, തലച്ചോറ് എന്നീ വിഷയങ്ങളെ അഭിസംബോധന ചെയ്യും. ഡോക്ടർ ഏതെൽ ഉൾറിച്ച് ഷെറിൻ ഏബ്രഹാം, മോളി ജേക്കബ് ടെറൻസ് ഷെൻഫീൽഡ് എന്നിവരാണ് സമ്മേളനം നയിക്കുന്നത്.

ന്യൂയോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരെയും നഴ്സിംഗ് വിദ്യാർഥികളെ യും പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്ക എന്ന സംഘടനയുടെ ന്യൂയോർക്ക് ചാപ്റ്റർ ആയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

ഡോ. അന്നാ ജോർജ് നയിക്കുന്ന വിദ്യാഭ്യാസ കമ്മിറ്റിയിൽ ജിൻസി ചാക്കോ, ജയ മണ്ണൂപറന്പിൽ, പോൾ ഡി. പനയ്ക്കൽ, സുജാ മാത്യു, ഡോ. സോളിമോൾ കുരുവിള, പ്രസിഡന്‍റ് താരാ ഷാജൻ എന്നിവരാണ് ഈ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോൺഫറൻസിനുവേണ്ടി പ്രവർത്തിക്കുന്നത്.

വിവരങ്ങൾക്ക്:ഡോ. അന്ന ജോർജ് 646 732 6143, പോൾ ഡി. പനയ്ക്കൽ 347 330 0783, താരാ ഷാജൻ 347 401 4231.