+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം എൻ. ശ്രീജിത്തിന്

മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഇരുപത്തിയൊന്നാമത് വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരത്തിന് കവിയും പത്രപ്രവർത്തകനുമായ എൻ. ശ്രീജിത്തിനെ തിരഞ്ഞെടുത്തു. മാർച്ച് മൂന്നിന് വൈകുന്നേരം ആറിന് മാട്ടുംഗ കേരള ഭവനത്
വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം എൻ. ശ്രീജിത്തിന്
മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഇരുപത്തിയൊന്നാമത് വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരത്തിന് കവിയും പത്രപ്രവർത്തകനുമായ എൻ. ശ്രീജിത്തിനെ തിരഞ്ഞെടുത്തു. മാർച്ച് മൂന്നിന് വൈകുന്നേരം ആറിന് മാട്ടുംഗ കേരള ഭവനത്തിൽ നടക്കുന്ന ചടങ്ങിൽ കവിയും നോവലിസ്റ്റും ഗദ്യകാരനും നിരൂപകനുമായ കൽപറ്റ നാരായണൻ പുരസ്കാരം സമർപ്പിക്കും.

മുംബൈ സാഹിത്യവേദിയിൽ കഴിഞ്ഞ ഒരു വർഷം അവതരിപ്പിക്കപ്പെട്ട കൃതികളെ വിലയിരുത്തി അദ്ദേഹം പ്രസംഗിക്കും. തുടർന്ന് എന്‍റെ കാവ്യസങ്കൽപം എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം പ്രഭാഷണം നടത്തും. പ്രഫ. പി.എ. വാസുദേവൻ (കൺവീനർ, വി.ടി. ട്രസ്റ്റ്) ചടങ്ങിൽ സംബന്ധിക്കും.

സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകൻ, കോളമിസ്റ്റ്, ഭാഭ അറ്റോമിക് റിസർച്ച് സെന്‍ററിലെ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ വി.ടി. ഗോപാലകൃഷ്ണന്‍റെ പേരിൽ നൽകുന്ന ഇരുപത്തൊന്നാമത് പുരസ്കാരമാണിത്.

കൽപ്പറ്റ നാരായണൻ, കവി പദ്മദാസ്, പ്രഫ. പി.എ. വാസുദേവൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് വി.ടി. വാസുദേവൻ, സി.പി. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.