+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ പോള്‍ പറമ്പി അനുശോചിച്ചു

ചാലക്കുടി: സാമൂഹ്യകലാസാംസ്‌കാരിക പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാര സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്ന ജോയ് ചെമ്മാച്ചേലിന്റെ അകാല വിയാഗത്തില്‍ ഷിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്
ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ പോള്‍ പറമ്പി അനുശോചിച്ചു
ചാലക്കുടി: സാമൂഹ്യകലാസാംസ്‌കാരിക പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാര സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്ന ജോയ് ചെമ്മാച്ചേലിന്റെ അകാല വിയാഗത്തില്‍ ഷിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി അനുശോചിച്ചു.

അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ ജോയ് ചെമ്മാച്ചേലുമായി വിവിധ രംഗങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമായി കാണുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം മൂലം ഒരു ഉത്തമ സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്ന പോള്‍ പറമ്പി പറഞ്ഞു.

ജോയ് ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ ദുഖാര്‍ത്തരായിരിക്കുന്ന കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും, അവരുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പോള്‍ പറമ്പി തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം