+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെഡക്സ് കോർപറേഷൻ തലപ്പത്ത് രാജ് സുബ്രമണ്യം

ടെന്നിസി: അമേരിക്കൻ മൾട്ടിനാഷണൽ കൊറിയർ ഡെലിവറി സർവീസ് കമ്പനിയുടെ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി രാജ് സുബ്രമണ്യനെ കോർപറേഷൻ നിയമിച്ചു. മുൻ പ്രസിഡന്‍റ് ഡേവിഡ് ജെ. റിട്ടയർ ചെയ്യുന്ന ഒഴിവിലാ
ഫെഡക്സ് കോർപറേഷൻ തലപ്പത്ത് രാജ് സുബ്രമണ്യം
ടെന്നിസി: അമേരിക്കൻ മൾട്ടിനാഷണൽ കൊറിയർ ഡെലിവറി സർവീസ് കമ്പനിയുടെ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി രാജ് സുബ്രമണ്യനെ കോർപറേഷൻ നിയമിച്ചു. മുൻ പ്രസിഡന്‍റ് ഡേവിഡ് ജെ. റിട്ടയർ ചെയ്യുന്ന ഒഴിവിലാണ് രാജിന്‍റെ നിയമനം. മാർച്ച് ഒന്നിന് ചുമതലയേൽക്കും.

തിരുവനന്തപുരത്ത് ജനിച്ച രാജ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദവും സിറാകൂസു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഓസ്റ്റിൻ) നിന്നും എംബിഎ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 27 വർഷമായി ഫെഡക്സിൽ വിവിധ എക്സിക്യൂട്ടീവ് തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള രാജ് കാനഡ, ഹോങ്കോംഗ് എന്നിവിടങ്ങളിലും ഫെഡക്സിന്‍റെ എക്സിക്യൂട്ടീവായിരുന്നു. ഫെഡക്സിന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള സുബ്രമണ്യന്‍റെ സേവനം പ്രശംസനീയമാണെന്ന് ചെയർമാൻ ഫ്രെഡറിക് സ്മിത്ത് പറഞ്ഞു.

മലയാളിയായ ഒരാൾ ഫെഡക്സിന്‍റെ തലപ്പത്ത് എത്തുന്നത് ഇതാദ്യമാണ്. 1971 ൽ സ്ഥാപിതമായ ഫെഡക്സൽ എക്സ്പ്രസ് ആഗോളതലത്തിൽ കൊറിയർ സർവീസ് സ്ഥാപനമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ