+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുൽവാമ ധീരന്മാർക്ക് ലോസ് ആഞ്ചലസിൽ ശ്രദ്ധാഞ്ജലി

ലോസ് ആഞ്ചലസ് : പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക്‌ കലിഫോർണിയയിലെ ഭാരതീയ സമൂഹം ശ്രദ്ധാഞ്ജലികളർപ്പിച്ചു . ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് നോർവാക്കിലെ സനാതനധർമ്മ ക്ഷേത്ര ഹാളിൽ ഒത്തുചേർന്
പുൽവാമ ധീരന്മാർക്ക്   ലോസ് ആഞ്ചലസിൽ  ശ്രദ്ധാഞ്ജലി
ലോസ് ആഞ്ചലസ് : പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഭടന്മാർക്ക്‌ കലിഫോർണിയയിലെ ഭാരതീയ സമൂഹം ശ്രദ്ധാഞ്ജലികളർപ്പിച്ചു .

ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് നോർവാക്കിലെ സനാതനധർമ്മ ക്ഷേത്ര ഹാളിൽ ഒത്തുചേർന്ന പ്രവാസി ഭാരതീയർ തങ്ങളുടെ മാതൃരാജ്യത്തിനെതിരെയുള്ള ഭീകരാക്രമണത്തെ അപലപിച്ചു. വിവിധ സംസ്ഥാങ്ങളെയും വിഭിന്ന സംസ്കാരങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നൂറുകണക്കിനുപേർ ചടങ്ങിൽ സംബന്ധിച്ചു. അറുപത്തിയഞ്ചിലേയും എഴുപത്തിയൊന്നിലെയും ഇന്ത്യ -പാക് യുദ്ധങ്ങളിൽ പങ്കെടുത്ത മുൻ സൈനികരും ആർമി മെഡിക്കൽ കോറിൽനിന്നും വിരമിച്ചവരും ചടങ്ങിനെത്തിയിരുന്നു. മാതൃ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പേരുകള് വായിച്ചശേഷം അവരുടെ ഓർമയിൽ സദസ് ഒരുനിമിഷം മൗന പ്രാർഥന നടത്തി. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ -അമേരിക്കൻ അസോസിയേഷൻസ് ദേശീയ പ്രസിഡന്‍റ് സുദീപ് ഗൊരഖ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി വിജയ് പാട്ടിൽ, കൺവീനർ പി.കെ. നായക്, അജോയ് ദുബൈ (ബംഗാളി അസോസിയേഷൻ), മനേക് ഭൂസ്വല (ഡയറക്ടർ, വേൾഡ് സൗരാഷ്ട്രിയൻ ഓർഗനൈസേഷൻ), അബ്ദുൽഗനി ഷെയ്ഖ് (ഇന്ത്യൻ മുസ് ലിം അസോസിയേഷൻ), അശോക് പട് നായിക്, രവി വെള്ളത്തിരി തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. പ്രതിസന്ധിയിൽ ഭാരത്തോടൊപ്പം നിന്ന അമേരിക്കയുൾപ്പടയുള്ള ലോകരാഷ്ട്രങ്ങൾക്ക് ചടങ്ങിൽ സംസാരിച്ചവർ നന്ദിപറഞ്ഞു.
വിജയ് പാട്ടീൽ സ്വാഗതവും അഭിനവ് മേത്ത നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സാൻഡി പ്രസാദ്