+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫുജൈറ ഐഎസ് സി പരീക്ഷ ഒരുക്ക സെമിനാർ നടത്തി

ഫുജൈറ : ഇന്ത്യൻ സോഷ്യൽ ക്ലബ്, സിബിഎസ് ഇ, കേരള ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ , സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്കായി ക്ലബ് ഹാളിൽ പരീക്ഷ തയാറെടുപ്പ് സെമിനാർ നടത്തി . ‘പരീക്ഷ തയാറെ
ഫുജൈറ  ഐഎസ് സി  പരീക്ഷ  ഒരുക്ക  സെമിനാർ  നടത്തി
ഫുജൈറ : ഇന്ത്യൻ സോഷ്യൽ ക്ലബ്, സിബിഎസ് ഇ, കേരള ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ , സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്കായി ക്ലബ് ഹാളിൽ പരീക്ഷ തയാറെടുപ്പ് സെമിനാർ നടത്തി .

‘പരീക്ഷ തയാറെടുപ്പിലെ ശാസ്ത്രിയ വഴികൾ’, പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസെടുത്തു.

പരീക്ഷക്ക്‌ നന്നായി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല, നന്നായിട്ടു എഴുതുകയും വേണമെന്ന് ഡഗ്ളസ് പറഞ്ഞു. പ്രധാന പോയിന്‍റുകൾ ഉൾപ്പെടുത്തി ചെറിയ കുറിപ്പുകൾ എഴുതി പഠിക്കുന്നത് പാഠഭാഗങ്ങൾ ഹൃദ്യസ്ഥമാക്കാൻ സഹായിക്കും . കുട്ടികൾ ഒന്നിച്ചുള്ള പഠന കൂട്ടായ്മകൾ, പരസ്പരം പാഠഭാഗങ്ങൾ വിശദികരിച്ചു കൊടുക്കുന്ന പിയർ ടീച്ചിംഗ് തുടങ്ങിയവ ഉന്നത വിജയം കരസ്ഥമാക്കാൻ സഹായിക്കും. പഠനത്തിലെ എകാഗ്രത നഷ്ടപ്പെടുത്തുന്ന സോഷ്യൽ മീഡിയ, ഇന്‍റർനെറ്റ് ഗെയിമുകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു.

നൂറുകണക്കിന് മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സെമിനാറിന് ഐഎസ് സി ഭാരവാഹികളായ വേദ മൂർത്തി, സിറാജ് എന്നിവർ നേതൃത്വം നൽകി.