+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഡിപെൻഡൻസ് കപ്പ്‌ വോളി: ഇന്ത്യക്ക് കിരീടം

സാല്‍മിയ (കുവൈത്ത്) : ഗ്രീക്ക് എംബസിയും ബ്രിട്ടീഷ് കൗൺസിൽ ഓഫ് സ്പോർട്ടും ചേർന്ന് ബ്രിട്ടീഷ്‌ സ്കൂൾ സാൽവേയിൽ സംഘടിപ്പിച്ച ആറാമത് ഇൻഡിപെൻഡൻസ് കപ്പ് അന്തർദേശീയ വോളിബാൾ ടൂർണമെന്‍റിൽ ടീം ഇന്ത്യ ചാമ്പ്യന്മ
ഇൻഡിപെൻഡൻസ് കപ്പ്‌ വോളി:  ഇന്ത്യക്ക് കിരീടം
സാല്‍മിയ (കുവൈത്ത്) : ഗ്രീക്ക് എംബസിയും ബ്രിട്ടീഷ് കൗൺസിൽ ഓഫ് സ്പോർട്ടും ചേർന്ന് ബ്രിട്ടീഷ്‌ സ്കൂൾ സാൽവേയിൽ സംഘടിപ്പിച്ച ആറാമത് ഇൻഡിപെൻഡൻസ് കപ്പ് അന്തർദേശീയ വോളിബാൾ ടൂർണമെന്‍റിൽ ടീം ഇന്ത്യ ചാമ്പ്യന്മാരായി.

ഇന്ത്യ, സിംബാബ്വെ, ഇംഗ്ലണ്ട്, റുമേനിയ, ഫിലിപ്പീൻസ്, ബിഎസ്കെ, കുവൈത്ത്‌, പലസ്തീൻ എന്നീ ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ ടീം ഇന്ത്യ സെമിഫൈനലിൽ റുമേനിയയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടി. കലാശപ്പോരാട്ടത്തിൽ ഇന്ത്യ കുവൈത്തിനെ 2-1ന് പരാജയപ്പെടുത്തി.

തൃശൂർ സ്വദേശി എവിൻ എഡ്വാർഡ് ആണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കായി മത്സരശേഷം അനുശോചന ചടങ്ങ് സംഘടിപ്പിച്ചു. കപ്പ് ജവാന്മാർക്ക് സമർപ്പിക്കുന്നതായി അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ