+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ സ്പേയ്സ് ഫോഴ്സ് രൂപീകരണ ഉത്തരവിൽ ട്രംപ് ഉപ്പുവച്ചു

വാഷിംഗ്ടണ്‍ ഡിസി.: അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. 70 വര്‍ഷത്തിനുശേഷം മിലിട്ടറിയുടെ പുതിയ ബ്രാഞ്ച് തുറക്കുന്ന ഉത്ത
അമേരിക്കൻ സ്പേയ്സ് ഫോഴ്സ് രൂപീകരണ ഉത്തരവിൽ ട്രംപ് ഉപ്പുവച്ചു
വാഷിംഗ്ടണ്‍ ഡിസി.: അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. 70 വര്‍ഷത്തിനുശേഷം മിലിട്ടറിയുടെ പുതിയ ബ്രാഞ്ച് തുറക്കുന്ന ഉത്തരവ്, ഫെബ്രുവരി 19 നാണ് ഔദ്യോഗികമായി പുറത്തുവന്നത്.

ആകാശ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന ഉത്തരവാദിത്വം ഇപ്പോള്‍ വ്യോമസേനയ്ക്കാണ്.ഇതുമായി ബന്ധപ്പെട്ട ബില്‍ യുഎസ് സെനറ്റില്‍ അവതരിപ്പിക്കുന്ന ഉത്തരവാദിത്വം ട്രംപ് പെന്‍റഗണോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ സ്‌പേയ്‌സ് കൗണ്‍സിലുമായി സഹകരിച്ചായിരിക്കും പുതിയ ബില്‍ തയാറാക്കുക. അമേരിക്കയുടെ സുരക്ഷിത്വം ഉറപ്പാക്കുക എന്നതാണ് സ്‌പേയ്‌സ് ഫോഴ്‌സിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു.

വ്യോമസേന ഔട്ടര്‍ സ്‌പെയ്‌സില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതു അസാധ്യമായതിനാലാണ് പ്രത്യേക സേനക്ക് രൂപം നല്‍കുന്നത്. മാത്രവുമല്ല റഷ്യയുടെയും ചൈനയുടെയും ആന്‍റി സാറ്റലൈറ്റ് വെപ്പൺസ് അമേരിക്കന്‍ സാറ്റ് ലൈറ്റുകള്‍ക്ക് ഭീഷിണിയാകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ