+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരട്ട കൊലപാതകത്തിൽ ജിദ്ദ ഒ ഐ സി സി പ്രതിഷേധ സംഗമം നടത്തി

ജിദ്ദ: കാസർകോഡ് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപാലിനെയും സജിത്ത് ലാലിനെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ഒ ഐ സി സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗ
ഇരട്ട കൊലപാതകത്തിൽ ജിദ്ദ ഒ ഐ സി സി പ്രതിഷേധ സംഗമം നടത്തി
ജിദ്ദ: കാസർകോഡ് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപാലിനെയും സജിത്ത് ലാലിനെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ഒ ഐ സി സി ജിദ്ദ - എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സിപിഎമ്മിന്‍റെ കഠാര രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത വില നൽകേണ്ടി വരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു . മാർക്സിസ്റ് പാർട്ടി അക്രമം വെടിഞ്ഞ് ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും അക്രമത്തിന്‍റെ വഴിയിൽ ഇനിയും സഞ്ചരിച്ചാൽ കേരളത്തിലെ വോട്ടർമാർ അതിനുള്ള മറുപടി നൽകും. എല്ലാം ശരിയാക്കും എന്ന് കേരളത്തിലെ ജനങ്ങളെ പറഞ്ഞു പറ്റിച്ച് അധികാരത്തിലേറിയ പിണറായി വിജയൻ എല്ലാവരെയും കൊലപ്പെടുത്തി ശരിയാക്കുകയാണ്. കേസ് അന്വേഷണം സിപിഎമ്മിന്‍റെ താല്പര്യത്തിനു അനുസരിച്ചു അട്ടിമറിക്കാതെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം യോഗത്തിൽ ഉന്നയിക്കുകയുണ്ടായി. കൊല്ലപ്പെട്ട കൃപേക്ഷിന്‍റേയും ശരത് ലാലിന്റെയും കുടുംബത്തിനു സാമ്പത്തിക സഹായം നൽകുവാൻ മുന്നിട്ടിറങ്ങുമെന്നു ഒ ഐസിസി റീജണൽ കമ്മിറ്റി ഭാരവാഹികൾ യോഗത്തെ അറിയിച്ചു.

ജിദ്ദ- എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സഹീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഡി സി സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, കെ പിസിസി മെമ്പർ പി എ ചെറീത്,
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ, ജോഷി വർഗീസ്, സാക്കിർ ഹുസൈൻ എടവണ്ണ, ഷുക്കൂർ വക്കം ,ഇക്ബാൽ പൊക്കുന്നു, ശ്രീജിത്ത് കണ്ണൂർ, ചെമ്പൻ അഹ്മദ്, അനിൽ ബാബു അമ്പലപ്പള്ളി, അഷ്‌റഫ് വടക്കേകാട്, വിജാസ് നജുമുദ്ധീൻ , യൂനിസ് കാട്ടൂർ , ബഷീർ അലി പരുത്തികുന്നൻ ,മുജീബ് മുത്തേടത്, ബാബു ജോസഫ്, ഷിനു കോതമംഗലം, സിദ്ധിഖ് പുല്ലങ്കോട്, സിറാജ് കൊച്ചി , ഹർഷദ് ഏലൂർ , ഷമീർ സുധീർ , അഷ്‌റഫ് അന്ജാലൻ, അനീസ് മുഹമ്മദ് കാരനാഗപ്പിള്ളി, റഫീഖ് മൂസ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി റോയ് മാത്യു സ്വാഗതവും സെക്രട്ടറി നിഷാദ് കൊപ്പറമ്പിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ