+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലസമർപ്പിച്ചു

ന്യൂഡൽഹി : ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചു നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിലും ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു. നിർമാല്യ ദർശനത്തിനുശേഷം മേൽശാന്തി നിഖിൽ പ്രകാശിന്‍റെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹ
നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലസമർപ്പിച്ചു
ന്യൂഡൽഹി : ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചു നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിലും ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു. നിർമാല്യ ദർശനത്തിനുശേഷം മേൽശാന്തി നിഖിൽ പ്രകാശിന്‍റെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾക്ക് തുടക്കമിട്ടു.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു നടന്ന പ്രത്യേക പൂജകൾക്ക് ശേഷം ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നപ്പോൾ പൊങ്കാലക്ക് തുടക്കമായി. പൊങ്കാല സമർപ്പണത്തിനെത്തിയ ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കിയിരുന്നു.

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അന്നേ ദിവസം തന്നെ ഡൽഹിയിലും പൊങ്കാല സമർപ്പണത്തിനു സൗകര്യമൊരുക്കിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി