+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം ജില്ലാ പ്രവാസി സമാജം കുടുംബ സംഗമം സംഘടിപ്പിക്കുന്നു

ഫഹാഹീല്‍ (കുവൈത്ത്) : കൊല്ലം ജില്ലാ പ്രവാസി സമാജം കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 5ന് (വെള്ളി) രാവിലെ 8 മുതൽ 5വരെ അഹമ്മദി കെഒസി ഗാർഡനിൽ നടത്തുന്ന കുടുംബ സംഗമത്തിൽ സമാജത്തിന്‍റെ 10 യൂണിറ്റു
കൊല്ലം ജില്ലാ പ്രവാസി സമാജം  കുടുംബ സംഗമം സംഘടിപ്പിക്കുന്നു
ഫഹാഹീല്‍ (കുവൈത്ത്) : കൊല്ലം ജില്ലാ പ്രവാസി സമാജം കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 5ന് (വെള്ളി) രാവിലെ 8 മുതൽ 5വരെ അഹമ്മദി കെഒസി ഗാർഡനിൽ നടത്തുന്ന കുടുംബ സംഗമത്തിൽ സമാജത്തിന്‍റെ 10 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ കലാ - കായിക മത്സരങ്ങൾ അരങ്ങേറും.

പ്രസിഡന്‍റ് സലിം രാജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനർ പ്രശാന്ത് ,അൻസാർ ,ബൈജൂ' ബിനിൽ റ്റി.ഡി., റെജി മത്തായി.പ്രമീൾ, സലിൽ വർമ്മ' അലക്സ് കുട്ടി' റ്റി.ജി വൈദ്യൻ സജിമോൻ, എന്നിവരെ വിവിധ സബ് കമ്മിറ്റി കൺവീനർമാരായും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പി ലൂക്കോസ്.ജോയ് ജോൺ തുരുത്തിക്കര ,അൻസാർ, അലക്സ് കുട്ടി, എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ