+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അജ് വ ജിസിസി തല മെമ്പര്‍ഷിപ്പ് കാമ്പയിന‍് തുടക്കമായി

ജിദ്ദ: സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു വരുന്ന അല്‍അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) എന്ന സംഘടനയുടെ മൂന്ന് മാസക്കാല നീണ്
അജ് വ ജിസിസി തല മെമ്പര്‍ഷിപ്പ് കാമ്പയിന‍് തുടക്കമായി
ജിദ്ദ: സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു വരുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) എന്ന സംഘടനയുടെ മൂന്ന് മാസക്കാല നീണ്ട് നില്‍ക്കുന്ന ജിസിസി തല മെമ്പര്‍ഷിപ്പ് കാമ്പയിന് ജിദ്ദയില്‍ തുടക്കമായി.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ജിസിസി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്‍റ് ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ ആദ്യ മെമ്പര്‍ഷിപ്പ് ഫോം വിജാസ് ഫൈസി ചിതറക്ക് നല്‍കി കാമ്പയിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം അജ് വ യുടെ പ്രസക്തിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സംഘടിക്കുന്നതിന്‍റെയും ഒരുമിച്ച് കൂടുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അതിന്‍റെ ഇസ് ലാമിക വശങ്ങളെക്കുറിച്ചും സദസിനെ ഉദ്ബോദിപ്പിച്ചു.

യോഗത്തില്‍ പ്രസിഡന്‍റ് വിജാസ് ഫൈസി അധ്യക്ഷത വഹിച്ചു. സക്കീര്‍ ഹുസൈന്‍ അമ്പഴയില്‍, ശഫീക്ക് കാപ്പില്‍, നൗഷാദ് ഓച്ചിറ, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, അബ്ദുള്‍ റഷീദ് ഓയൂര്‍, നിസാറുദ്ദീന്‍ കാഞ്ഞിപ്പുഴ, അബ്ദുള്‍ ഗഫൂര്‍ കളിയാത്തുമുക്ക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ