+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാഡ്മിന്‍റൺ: ബിനോയ് തോമസ് ചാമ്പ്യൻ

റിഗായ് (കുവൈത്ത്): കുവൈത്ത് ഇന്ത്യൻ ബാഡ്മിന്‍റൺ ലവേഴ്സ് അസോസിയേഷൻ റിഗായ് ഇൻഡോർ ബാഡ്മിന്‍റൺ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഇന്‍റർമീഡിയറ്റ് വിഭാഗം സിംഗിൾസിൽ ബിനോയ് തോമസ് ജേതാ
ബാഡ്മിന്‍റൺ:  ബിനോയ് തോമസ് ചാമ്പ്യൻ
റിഗായ് (കുവൈത്ത്): കുവൈത്ത് ഇന്ത്യൻ ബാഡ്മിന്‍റൺ ലവേഴ്സ് അസോസിയേഷൻ റിഗായ് ഇൻഡോർ ബാഡ്മിന്‍റൺ കോർട്ടിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഇന്‍റർമീഡിയറ്റ് വിഭാഗം സിംഗിൾസിൽ ബിനോയ് തോമസ് ജേതാവായി. എൻ.കെ. നസീർ രണ്ടാം സ്ഥാനവും ലിജോ ജോർജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇന്‍റർമീഡിയറ്റ്‌ വിഭാഗം ഡബിൾസിൽ ലിജോ ജോർജ് -അഷീർ സഖ്യം ഒന്നാം സ്ഥാനവും ബിനോയ് തോമസ് -ഷാജി വർഗീസ് സഖ്യം രണ്ടാം സ്ഥാനവും മുഹമ്മദ് സാദിഖ് -നാജി ഹമീദ് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലോവർ ഇന്‍റർമീഡിയറ്റ് വിഭാഗം സിംഗിൾസിൽ അഹ്‌മദ്‌ ഷാഫിയാണ് ചാമ്പ്യൻ. പ്രമോദ് സുരേന്ദ്രൻ രണ്ടും സജി കെ. ജോൺ മൂന്നും സ്ഥാനം കരസ്ഥമാക്കി. ലോവർ ഇന്‍റർമീഡിയറ്റ് വിഭാഗം ഡബിൾസിൽ ജോയൽ വർഗീസ് -എൽദോസ് ജോൺ സഖ്യം വിജയികളായി. അഹ്‌മദ്‌ ഷാഫി -സകരിയ സഖ്യം രണ്ടാം സ്ഥാനവും ലെസ്‌ലി വർഗീസ് -ജിതിൻ തോമസ് സഖ്യം മൂന്നാം സ്ഥാനവും നേടി. സംഘാടക സമിതി ചെയർമാൻ ഷബീർ മണ്ടോളി, സെക്രട്ടറി സലാഹുദ്ദീൻ, മറ്റു ഭാരവാഹികളായ ഹമീദ് കുറൂളി, ശ്രീകുമാർ, മുജീബ് ചിറ്റാരി, നബീൽ ഹമീദ്, വിൽ‌സൺ, ഡോ. യാസിർ, ഷെർവിൻ, മുത്തു എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജിമ്മി, ടിറ്റോ തോമസ്, നിസാർ നന്തി, ഷമീം മണ്ടോളി എന്നിവർ കളി നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ