+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഒഐസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കുവൈറ്റ്: ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പെരിയയിൽ യൂത്തു കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കുവൈറ്റ് ഒഐസിസി ഓഫീസിൽ പ്രതിഷേധ യോഗം നടത്തി. നാഷണൽ കമ
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഒഐസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
കുവൈറ്റ്: ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പെരിയയിൽ യൂത്തു കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കുവൈറ്റ് ഒഐസിസി ഓഫീസിൽ പ്രതിഷേധ യോഗം നടത്തി.

നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ചാക്കോ ജോർജ്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അനിൽ കള്ളാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം ആശംസിച്ചു. നാഷണൽ കമ്മിറ്റി നേതാക്കളായ ബി എസ് പിള്ള, ഹമീദ് കേളോത്ത്, നിസാം, കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ രാമകൃഷ്ണൻ കള്ളാർ, ജയേഷ് ഓണശേരിൽ മറ്റു ഒഐസിസി നേതാക്കളായ ഹരീഷ് തൃപ്പുണിത്തറ, ബിജു ചാക്കോ, ജോബിൻ ജോസ്, ക്രിസ്റ്റഫർ ഡാനിയേൽ, അക്ബർ വയനാട്, നിഖിൽ പാവൂർ, ശിവൻകുട്ടി, സിബി മാളിയേക്കൽ, അർഷാദ് തുടങ്ങിയവർ ആദരാജ്ഞലികൾ അർപ്പിച്ചുസംസാരിച്ചു . ജില്ലാ കമ്മിറ്റി ജോയിന്‍റ് ട്രഷറർ രാജേഷ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ