+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്കുള്ള സഹായധനം കൈമാറി

കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902ല്‍ സ്ഥാപിതമായ എംജിഎം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ
എൻഡോസൾഫാൻ ദുരിതബാധിതര്‍ക്കുള്ള സഹായധനം കൈമാറി
കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902-ല്‍ സ്ഥാപിതമായ എംജിഎം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ്റ്ററിന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമയി കാസര്‍കോഡ്‌ എൻഡോസൾഫാൻ ദുരിതബാധിതര്‍ക്കായുള്ള സഹായധനം ദുരിതത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് അലൂംനി ട്രഷറർ ജോജി വെങ്ങാഴി കൈമാറി.

എംജിഎം അലൂംനി പ്രസിഡന്‍റ് മോണ്ടിലി മാത്യു ഉമ്മന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അലൂംനി സെക്രട്ടറി അരുൺ ജോണ്‍ കോശി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സനിൽ ജോൺ ചേരിയില്‍,രെഞ്ചു വേങ്ങല്‍ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ