+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുന്‍പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിക്ഷേധം

ടൊറന്റോ: ടൊറന്റോ കോണ്‍കോര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിനു മുന്‍പില്‍ ആയിരത്തില്‍പരം ഇന്ത്യന്‍ വംശജര്‍ കാഷ്മീര്‍ തീവ്രവാദത്തിനെതിരെ പ്രതിക്ഷേധം നടത്തി. ഞായറാഴ്ച ഉച്ചയ്
പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുന്‍പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിക്ഷേധം
ടൊറന്റോ: ടൊറന്റോ കോണ്‍കോര്‍ഡില്‍ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിനു മുന്‍പില്‍ ആയിരത്തില്‍പരം ഇന്ത്യന്‍ വംശജര്‍ കാഷ്മീര്‍ തീവ്രവാദത്തിനെതിരെ പ്രതിക്ഷേധം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12-നു ആരംഭിച്ച പ്രതിക്ഷേധ റാലി ഉച്ചയ്ക്ക് രണ്ടിന് സമാപിച്ചു.വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധിപേര്‍ പ്രതിഷേധ റാലിയില്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 1000 ല്‍ അധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പാകിസ്ഥാന്‍ മൂര്‍ദാബാദ് എന്ന മുദ്രാവാക്യം അലയടിച്ചു.

കടുത്ത ശൈത്യം (മൈനസ് 15) അനുഭവപ്പെടുന്ന കാലാവസ്ഥ ആയിരുന്നിട്ടു കൂടി ഇത്രയേറെ ജനങ്ങള്‍ പങ്കെടുത്ത പരിപാടി വാന്‍ വിജയമായിരുന്നു എന്നു സംഘാടകര്‍ അറിയിച്ചു.വാട്‌സാപ്പ്,ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒരു ദിവസംകൊണ്ടാണ് ഇത്രയേറെ പേരെ സംഘടിപ്പിച്ചു ഒരു പ്രതിക്ഷേധ റാലി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്.

റാലിയില്‍ തമിഴ്,ഗുജറാത്തി,പഞ്ചാബി,ദല്‍ഹി,കാഷ്മീരി,ബീഹാറി സംസ്ഥാനത്തു നിന്നും ഉള്ളവരുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടഒന്നായിരുന്നു.

റാലിയെ തുടര്‍ന്നു തീവ്രവാദത്തിനെതിരെയുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവും,പ്രതിജ്ഞയും ഉണ്ടായിരുന്നു.പാക്കിസ്ഥാന്‍ തീവ്രവാദികളാല്‍ കാഷ്മീരില്‍ വധിക്കപ്പെട്ട എല്ലാ സൈനികരുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ടുള്ള പ്രാര്‍ത്ഥനയും നടത്തി.

റിപ്പോര്‍ട്ട്: ജയ് പിള്ള