+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു കുടുംബങ്ങൾക്കു തണലായി പെരിയ സൗഹൃദ വേദി

അബുദാബി: യുഎഇ യിൽ 15 വർഷം പിന്നിട്ട കാസർഗോഡ് ജില്ലയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി നിർധനരായ രണ്ടു കുടുംബങ്ങൾക്ക് നല്കുന്ന വീടിന്‍റെ താക്കോൽ ദാനം ഫെബ്രുവരി 15ന് കാസർഗോഡ് ജില്ല
രണ്ടു കുടുംബങ്ങൾക്കു തണലായി പെരിയ സൗഹൃദ വേദി
അബുദാബി: യുഎഇ യിൽ 15 വർഷം പിന്നിട്ട കാസർഗോഡ് ജില്ലയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി നിർധനരായ രണ്ടു കുടുംബങ്ങൾക്ക് നല്കുന്ന വീടിന്‍റെ താക്കോൽ ദാനം ഫെബ്രുവരി 15ന് കാസർഗോഡ് ജില്ലാ കളക്ടർ നിർവഹിച്ചു.

കഴിഞ്ഞ പതിനാറു വർഷമായി യുഎ യിലും നാട്ടിലും വിവിധങ്ങളായ ജീവ കാരുണ്യ പ്രവർത്തങ്ങൾ ചെയ്തു വരുന്ന പെരിയ സൗഹൃദ വേദിയുടെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ സ്വാന്തനം പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമിച്ചു നല്കുന്നത് . പെരിയ വില്ലേജിലെ ഇരുപതു സന്നദ്ധ സംഘടനകളിൽ നിന്നു ഗ്രാമ പഞ്ചായത്തു അംഗങ്ങളിൽ കിട്ടിയ അമ്പതു അപേക്ഷകളിൽ നിന്നാണ് ഏറ്റവും അർഹരായ രണ്ടു പേരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങിയ നിർമാണ പ്രവർത്തികൾ അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു.

ബേബി , ശ്യാമള എന്നീ രണ്ടു പേർക്കാണ് വീടുകൾ നൽകുന്നത് . ഇതിൽ ഒരു വീട് സൗഹൃദ വേദി അംഗം ഷനോജ് പെരിയ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത് . പെരിയ വില്ലേജിലെ ഇരുപതു സന്നദ്ധ സംഘടനകളിൽ നിന്നും വാർഡ് അംഗങ്ങളിൽ നിന്നും കിട്ടിയ അമ്പതു അപേക്ഷകളിൽ നിന്നാണ് ഏറ്റവും അർഹരായവരെ തിരഞ്ഞെടുത്തത്.

സൗഹൃദ വേദിയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന നിർമാണ പ്രവർത്തികളുടെ ഉദ്ഘടനം കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഗോപകുമാർ ആണ് നിർവഹിച്ചത് .

രണ്ടു വീടുകൾ നിർമിച്ചു നൽകുക വഴി പെരിയ സൗഹൃദ വേദി മറ്റു പ്രവാസ സംഘടനകൾക്ക് മാതൃക യായി മാറിയിരിക്കുകയാണ് . എല്ലാവർഷവും പറ്റുമെങ്കിൽ ഓരോ വീട് നിർധനരായ കുടുംബങ്ങൾക്കു നൽകുവാനാണ്‌ സൗഹൃദവേദിയുടെ തീരുമാനം എന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള