+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിക്ക് യുവനേതൃത്വം

ഫിലഡല്‍ഫിയ : 1985 ല്‍ രൂപംകൊണ്ട നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിയുടെ (എന്‍എസ്ഡിവി) 2019 ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചുനടന്ന പൊതുയോഗത്തില്‍ 2018 ലെ പ്രവര്‍ത്തനങ്ങളു
നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിക്ക് യുവനേതൃത്വം
ഫിലഡല്‍ഫിയ : 1985 ല്‍ രൂപംകൊണ്ട നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിയുടെ (എന്‍എസ്ഡിവി) 2019 ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചുനടന്ന പൊതുയോഗത്തില്‍ 2018 ലെ പ്രവര്‍ത്തനങ്ങളും അവലോകനവും ബജറ്റ് അവതരണവും സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ അജിത് നായര്‍ എന്നിവര്‍ നിര്‍വഹിച്ചു.

2018 ലെ ഏറ്റവും നല്ലൊരു പ്രവര്‍ത്തനമായി വിലയിരുത്തിയത് കേരളത്തിലെ പ്രളയബാധിതരായ സഹോദരങ്ങള്‍ക്കായി അടിയന്തിരമായി സ്വരുക്കൂട്ടിയ തുകയാണ്. നല്ല രീതിയില്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും നമുക്കായി. അംഗങ്ങളെല്ലാവരുമൊത്തൊരുമിച്ച് ശബരിമലവിഷയത്തില്‍ നല്ലൊരു വിധിക്കായി അയ്യപ്പജ്യോതി തെളിയിച്ചു പിന്തുണയുമറിയിച്ചു.

2019 ലെ നേതൃത്വനിരയിലേക്ക് സിനു നായര്‍ (പ്രസിഡന്റ്), പൊന്നയ്യ ശെല്‍വകുമാര്‍ (വൈസ് പ്രസിഡന്റ്), അജിത് നായര്‍ (സെക്രട്ടറി), രഘുനാഥന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി), വിമല്‍ വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെയും ഭരണസമിതി അംഗങ്ങളായി അനില്‍കുമാര്‍ കുറുപ്പ്, രാമചന്ദ്രന്‍ പിള്ള, ഐശ്വര്യ ബിജു, രാധാകൃഷ്ണന്‍ നായര്‍, തങ്കപ്പന്‍ നായര്‍ എന്നിവരെയും ഓഡിറ്ററായി ശ്രീജിത്ത് കോമത്തിനെയും അംഗങ്ങള്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തു. സിനു നായര്‍ തുടര്‍ച്ചയായ രണ്ടാംതവണയാണ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് സിനു നായര്‍.

2019 ജനുവരി 19ന് പ്രസിഡന്റ് സിനു നായരുടെ വസതിയില്‍ ഭരണസമിതിയംഗങ്ങള്‍ ഒത്തുചേര്‍ന്ന് 2019 ല്‍ നടത്തുവാനുള്ള സംഘടനാപ്രവര്‍ത്തങ്ങളെപ്പറ്റിയും സാമൂഹ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചര്‍ച്ചനടത്തി തീരുമാനങ്ങള്‍ കൈക്കൊണ്ടു. നല്ലൊരു പ്രവര്‍ത്തനം 2019 ല്‍ കാഴ്ചവയ്ക്കാന്‍ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം