+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാല്‍പ്പത്തിനാല് കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി മാര്‍ക്ക് മാതൃകയായി

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) നാല്‍പ്പത്തിനാല് കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി. അഞ്ച് ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ
നാല്‍പ്പത്തിനാല് കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി മാര്‍ക്ക് മാതൃകയായി
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) നാല്‍പ്പത്തിനാല് കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി. അഞ്ച് ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ എന്നിവടങ്ങളില്‍ നടത്തിയ ചടങ്ങുകളിലാണ് ധനസഹായം നേരിട്ട് നല്‍കിയത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ടില്‍, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രഷറര്‍ വിന്‍സെന്റ് ജോണ്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായ തോമസ് അലക്‌സ്, ജേക്കബ് ചൂരവടി, സണ്ണി കല്ലൂപ്പാറ, സിബി ജോസഫ്, സന്തോഷ് മണലില്‍, മാത്യു വര്‍ഗീസ്, ജിജോ ആന്റണി, ബെന്നി ജോര്‍ജ്, സോണി ജോസ് എന്നിവരും നേതൃത്വം നല്‍കുന്നു.

മാരാമണ്‍ മാര്‍ അത്തനാസിയോസ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വച്ചു നടത്തിയ ഫണ്ട് വിതരണം ചടങ്ങില്‍ മാരാമണ്‍ മാര്‍ത്തോമാ ചര്‍ച്ച് അസി. ഇടവക വികാരി റവ. ലിജു രാജു അധ്യക്ഷത വഹിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ഗോപാലകൃഷ്ണ്‍, മാര്‍ക്കിനുവേണ്ടി ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്ത നിര്‍മ്മല പ്രസാദ് (എം.എം.എ.എം.എച്ച്.എസ്) എന്നിവര്‍ ആശംകള്‍ നേര്‍ന്ന് സംസാരിച്ചു. അന്നമ്മ മാത്യു (എം.എം.എ.എം.എച്ച്.എസ്) മാര്‍ക്കിനുവേണ്ടി സ്വാഗത പ്രസംഗം നടത്തി. മാസ്റ്റര്‍ സാംസണ്‍ നന്ദി പറഞ്ഞു. ലഘുഭക്ഷണത്തോടെ ദുരിതാശ്വാസ ഫണ്ട് വിതരണ ചടങ്ങ് മംഗളമായി.

അഞ്ചാം ഗഡുവായി ആലുവയിലെ പാനായിക്കുളം ലിറ്റില്‍ഫല്‍ര്‍ ചര്‍ച്ച് വികാരി ഫാ. ജോളി ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നടന്നു. ലെറ്റ് ദം സ്‌മൈല്‍ കെയിന്‍ എന്ന സംഘടനയ്ക്കുവേണ്ടി അറുനൂറ് പേര്‍ക്ക് വൈദ്യസഹായം നല്‍കിയ ആലുവ മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്‍കിയ ഡോ. സുനില്‍ ഇ.സി, ഡോ. ലനി എന്നിവര്‍ മാര്‍ക്ക് ഫണ്ട് വിതരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഡോ. സുനില്‍ ഇ.സി ആശംസാ പ്രസംഗം നടത്തി. ഇടനിലക്കാരിലൂടെ പണം നഷ്ടമാകാതെ ആവശ്യക്കാരെ തേടിപ്പിടിച്ച് നേരിട്ട് മാര്‍ക്ക് ചെയ്യുന്ന സ്‌നേഹസാന്ത്വനം എത്രയും പ്രശംസനീയമാണെന്ന് ഫാ. ജോളി ചക്കാലയ്ക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ആദ്യ ഗഡു ഇടുക്കിയില്‍ മാണിയാറന്‍കുടിയിലെ പെരുങ്കാലായില്‍ ഉരുള്‍പൊട്ടല്‍മൂലം ഭവനങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് മണിയാറന്‍കുടി പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട് , വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ റീത്ത സൈമണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സ്റ്റാന്‍ലി, ജിന്‍സി റോജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അര്‍ഹരായ 14 കുടുംബങ്ങള്‍ക്ക് സെപ്റ്റംബറില്‍ വിതരണം ചെയ്തിരുന്നു.

രണ്ടാം ഗഡു വീടുകളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ പ്രദേശങ്ങളിലുള്ള അര്‍ഹരായ പത്തു കുടുംബങ്ങള്‍ക്ക് മുട്ടാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍ സ്രാമ്പിക്കല്‍, മുട്ടാര്‍ വികസന സംഘം പ്രസിഡന്റ് ജോസ്‌കുട്ടി മണലില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തിരുന്നു.

ജീവകാരുണ്യസംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്ക് മൂന്നാംഘട്ട പ്രളയദുരിദാശ്വാസ ധനസഹായ വിതരണം എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ഫാ. പുന്നപ്പാടം ഹാളില്‍ നവംബര്‍ പത്തിനു ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കൂടിയ യോഗത്തില്‍ വൈസ് പ്രിന്‍സിപ്പള്‍ പ്രഫസര്‍ പി.വി. ജെറോം അദ്യക്ഷത വഹിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് പ്രഫസര്‍ ജോളി ജോസഫ് ആയിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍.

പ്രഫസര്‍ പി.വി. ജെറോമും എടത്വ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ജോബിമോന്‍ ജോസഫും ചേര്‍ന്ന് പത്തു കുടുംബങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്തു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയെ പ്രതിനിധീകരിച്ച് ഡോ.ജുബിന്‍ ആന്റണി നന്ദി രേഖപ്പെടുത്തി. തലവടി, ചമ്പക്കുളം, എടത്വ, ആലപ്പുഴ പ്രേദേശങ്ങളിലുള്ള പത്തു കുടുംബങ്ങള്‍ക്കാണ് മൂന്നാം ഗഡു ധനസഹായം നല്‍കിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം