+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രറ്റേർണിറ്റി ഫെസ്റ്റ് ഓൺലൈൻ ക്വിസ് മത്സരത്തിന്‍റെ വെബ് പോർട്ടൽ ലോഞ്ചു ചെയ്തു

ജിദ്ദ : സൗഹൃദം ആഘോഷിക്കുക എന്ന പേരിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം നടത്തി വരുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്ത
ഫ്രറ്റേർണിറ്റി ഫെസ്റ്റ് ഓൺലൈൻ ക്വിസ് മത്സരത്തിന്‍റെ വെബ് പോർട്ടൽ ലോഞ്ചു ചെയ്തു
ജിദ്ദ : സൗഹൃദം ആഘോഷിക്കുക എന്ന പേരിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം നടത്തി വരുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്‍റെ വെബ് പോർട്ടൽ ലോഞ്ചു ചെയ്തു .

സമകാലികം , ഇന്ത്യൻ ചരിത്രം , സാഹിത്യം , സ്പോർട്സ് തുടങ്ങിയ വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടുള്ള ക്വിസ് മത്സരം ഫെബ്രുവരി പതിനേഴു മുതൽ ഇരുപത്തിയേഴു വരെ ഓൺലൈൻ പോർട്ടലിലൂടെ നടക്കും .

പ്രായഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് .മത്സര വിജയികൾക്ക് ഫ്രറ്റേർണിറ്റി ഫെസ്റ്റിന്‍റെ മാർച്ച് ഒന്നിന് നടക്കുന്ന മെഗാ പ്രോഗ്രാമിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഓൺലൈൻ വെബ് പോർട്ടലിന്റെ ലോഞ്ചിംഗ് ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡന്‍റ് നൗഷാദ് ചിറയിൻകീഴ് നിർവഹിച്ചു . ഉമ്മർ മുഖ്താർ ഓൺലൈൻ ക്വിസ് പോർട്ടൽ പരിചയപ്പെടുത്തി . ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സെക്രട്ടറി സാദിഖ് വഴിപ്പാറ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി , ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ റീജിയണൽ കമ്മിറ്റി അംഗം മുബഷിർ, ശാഹുൽ ഹമീദ് ചേലക്കര ,ശാഹുൽ ഹമീദ് മേടപ്പിൽ , സി വി അഷ്‌റഫ് ,റാഫി ബീമാപള്ളി ,റിയാസ് ഇ എം ,ഇബ്രാഹിം മങ്കട , റഷീദ് കൂട്ടിലങ്ങാടി ,സാക്കിർബാഖവി , അൻസാജ് തുടങ്ങിയവ സന്നിഹിതരായിരുന്നു .

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ