+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു

ഡാളസ്: ഡാളസ് ആസ്ഥാനമായി 1956 ല്‍ പ്രവർത്തനം ആരംഭിച്ച പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന 2100 സ്റ്റേറ്റുകള്‍ 2019 മദ്ധ്യത്തോടെ അടച്ചു പൂട്ടുമെന്ന് ഫെബ്രുവരി
അമേരിക്കയിൽ പെ ലെസ് ഷൂ സ്റ്റോറുകള്‍  അടച്ചുപൂട്ടുന്നു
ഡാളസ്: ഡാളസ് ആസ്ഥാനമായി 1956 ല്‍ പ്രവർത്തനം ആരംഭിച്ച പെ ലെസ് ഷൂ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന 2100 സ്റ്റേറ്റുകള്‍ 2019 മദ്ധ്യത്തോടെ അടച്ചു പൂട്ടുമെന്ന് ഫെബ്രുവരി 15 ന് പുറത്തിറക്കിയ കമ്പനിയുടെ പത്രകുറിപ്പില്‍ പറയുന്നു.

ചേപ്റ്റര്‍ 11 ബാങ്ക് റപ്റ്റസി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ തീരുമാനം.നാല്‍പതു രാജ്യങ്ങളിലായി 3600 സോറ്റുകളില്‍ 18,000 ജീവനക്കാരാനുള്ളത്. ഓസ്‌ട്രേലിയായിലുള്ള എല്ലാ സ്‌റ്റോറുകളും 2016 ഡിസംബറില്‍ അടച്ചുപൂട്ടിയിരുന്നു.അമേരിക്കന്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതോടെ ആയിരകണക്കിനാളുകളുടെ തൊഴിലാണ് നഷ്ടപ്പെടുക. അമേരിക്കയിലെ മറ്റൊരു സ്ഥാപനമായ റ്റോയ്‌സ് ആര്‍ അസ്(Toys R Us) കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയതിനെ തുടര്‍ന്നു നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.

സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 17 മുതല്‍ ലിക്വിഡേഷന്‍ സെയ്ല്‍ ആരംഭിച്ചു. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് സ്‌റ്റോറുകള്‍ക്കു മുമ്പില്‍ സെയ്ല്‍ ആരംഭിച്ച ആദ്യദിനം തന്നെ വലിയ തിരക്കനുഭവപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ