+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്ക വാർഷിക ഉദ്ഘാടനവും ഹാൻഡ്ഓവർ സെറിമണിയും

ന്യൂയോർക്ക് : ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 40ാം വാർഷിക ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡിംഗ് ഓവർ സെറിമണിയും ഫെബ്രുവരി 9 ന് ഫ
ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്ക വാർഷിക ഉദ്ഘാടനവും  ഹാൻഡ്ഓവർ സെറിമണിയും
ന്യൂയോർക്ക് : ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 40-ാം വാർഷിക ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഹാൻഡിംഗ് ഓവർ സെറിമണിയും ഫെബ്രുവരി 9 ന് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ നടന്നു.

സീറോ മലങ്കര കാത്തോലിക് അമേരിക്ക കാനഡ എക്സാർക്കേറ്റ് റവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്‌ ഉദ്ഘാടനം ചെയ്തു. നേതാവ് ശുശ്രുഷകനാകണമെന്നുംഅതേപോലെ നമ്മൾ ആരാണ്, ഈ പ്രസ്ഥാനം എന്താണ്, ഈ പ്രസ്ഥാനത്തിൻറെ ലക്‌ഷ്യം എന്താണന്നറിഞ്ഞു നേതൃത്വം പ്രവർത്തിക്കണമെന്നും പിതാവ് ഓർമപ്പെടുത്തി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് പോൾ പി ജോസ് കഴിഞ്ഞ 40 വർഷത്തെ പ്രവർത്തങ്ങളെപ്പറ്റി വിലയിരുത്തുകയും, ഈ പ്രസ്ഥാനത്തിന്‍റെ പ്രസക്‌തിയെപ്പറ്റി വിവരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീടു നഷ്ട്ടപെട്ടവർക്കു വീടു വച്ചു നൽകി കേരളത്തിലെ പുനരുധാരണ പദ്ധതിയിൽ ഇന്ത്യ കാത്തോലിക് അസോസിയേഷൻ പങ്കുചേരുമെന്നും ഉറപ്പുനൽകി.

മുഖ്യാതിഥിയായിരുന്ന മലങ്കര കത്തോലിക്‌ കത്തീഡ്രൽ പാരിഷ് വികാർ ഫാ. നോബി അയ്യനേത് മുഖ്യ പ്രഭാഷണവും സംഘടനയുടെ പുതിയ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻറെ അഭാവത്തിൽ വൈസ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ സ്ഥാനമൊഴിയുന്ന ചെയർമാൻ ജോൺ പോളിൽ നിന്നും കണക്കും രേഖകളും കൈപറ്റി. ബോർഡ് ഓഫ് ട്രസ്റ്റി മുൻ ചെയർ മേരി ഫിലിപ്പ് പുതിയ ഭരവാഹികളെ പരിചയപ്പെടുത്തുകയും ജോയിന്‍റ് സെക്രട്ടറി .ജോസ് മലയിൽ വിശിഷ്ട അതിഥികളെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്‌തു. ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർ മാൻ ജിൻസ്‌മോൻ സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രസിഡന്‍റുമാരായ , ജോഫ്രിൻ ജോസ്, കെ ജെ ഗ്രിഗറി എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. അസോസിയേഷൻ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ വൈസ്പ്രസിഡന്‍റമായ ലിജോ ജോൺ സ്വഗതവും സെക്രട്ടറി ആന്‍റോ വർക്കി നന്ദിയും അർപ്പിച്ചു.

ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ പ്രവർത്തകരും, വിവിധ അസോസിയേഷന്റെ നേതാക്കളും ഉൾപ്പടെ നൂറു കണക്കിനു ആളുകൾ പങ്കെടുത്ത യോഗത്തിൽ, എം സി ആയിട്ടു ജെയ്സൺ ജോസഫും വിൻസെന്റിന്റെ നേതൃത്വത്തിലുള്ള കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, അനുപ്, . ജെഫ്‌റി തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ലാൽ അങ്കമാലിയും ശ്രീനിയും ചേർന്ന് കലാഭവൻ മാണിയുടെ നാടൻപാട്ടും നോയൽ മണലിലിന്റെ സാക്സോഫോൺ സോളോയും, ജിൻടു കൊട്ടാരത്തിൽ, ആമി തോമസ്, റ്റയിലോർ ഉമ്മൻ എന്നിവരുടെ ഡാൻസും ചേർന്നു ചടങ്ങിനു കൊഴുപ്പേകി.

ചടങ്ങിൽ സ്ഥാനമൊഴിയുന്ന ചെയർമാൻ .ജോൺ പോൾ, ജോഫ്രിൻ, മെഗാ സ്പോൺസർ ഷാജി ന്യൂയോർക്ക് എന്നിവർക്കു മൊമെന്‍റോ നൽകി ആദരിക്കുകയും സ്പോണ്സർമാരായ ജോജി പോപ്പുലർ, രജധാനി ഹോട്ടൽ ഉടമ രാജുവിനും മാനേജർ ഹേമന്യും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ബിജു ജോൺ