+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുടുംബസംഗമം

കുവൈത്ത് : പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ ഈ വർഷത്തെ കുടുംബസംഗമം ഫെബ്രുവരി 22 ന് (വെള്ളി) രാവിലെ 8 മുതൽ, വൈകുന്നേരം 5 വരെ കബ്‌ദിൽ നടക്കും. പത്തനംതിട്ട ജില്ലക്കാരും അഭ്യുദയകാംക്ഷികളുമായ അസോസിയേഷൻ കു
പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുടുംബസംഗമം
കുവൈത്ത് : പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ ഈ വർഷത്തെ കുടുംബസംഗമം ഫെബ്രുവരി 22 ന് (വെള്ളി) രാവിലെ 8 മുതൽ, വൈകുന്നേരം 5 വരെ കബ്‌ദിൽ നടക്കും. പത്തനംതിട്ട ജില്ലക്കാരും അഭ്യുദയകാംക്ഷികളുമായ അസോസിയേഷൻ കുടുംബങ്ങളുടെ ഒത്തുചേരലിനുള്ള വേദിയൊരുക്കുകയാണ് പിക്നിക് കൊണ്ട് ലക്ഷ്യമിടുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ആകർഷകമായ കളികളും അംഗങ്ങളുടെ വിവിധ കലാപരിപാടികളും കുവൈത്തിലെ പ്രശസ്ത ഗാ.കർ പങ്കെടുക്കുന്ന ഗാനമേളയും, അമേരിക്കൻ ഓക്ഷനും ഉൾപ്പെടുത്തിയിട്ടുള്ള ഉല്ലാസകരമായ പരിപാടിയിലേക്ക് പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തുക്കളെയും, അഭ്യുദയകാംക്ഷികളേയും കുടുംബസമേതം സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: അബാസിയ: 97932815, 97167576, 99269291, 66242655, 98854102, ഫർവാനിയ: 99472605, റിഗ്ഗയി : 99722437, 66694672, സാൽമിയ : 99627139, 99388845, 65527581, അബുഹലീഫ / മെഹബൂല :69997588, 99164260, 97424368, ഫഹാഹീൽ / മംഗഫ് : 66501482, 69302536.

റിപ്പോർട്ട്: സലിം കോട്ടയിൽ