+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധീര ജവാൻമാർക്ക് അനുസ്മരണ ചടങ്ങു സംഘടിപ്പിച്ചു

ജിദ്ദ: ഒഐസിസി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഷ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി അക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച നാൽപതു ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്
ധീര ജവാൻമാർക്ക് അനുസ്മരണ ചടങ്ങു സംഘടിപ്പിച്ചു
ജിദ്ദ: ഒഐസിസി ജിദ്ദ - എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഷ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി അക്രമണത്തിൽ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച നാൽപതു ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ്രത്യേക സ്മരണ ചടങ്ങു സംഘടിപ്പിച്ചു.

രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാൻ ഓരോ ഭാരതീയനും പ്രതിജ്ഞബദ്ധമാണെന്നും നാടിനു വേണ്ടി വീര മൃതു വരിച്ച ജവാൻമാരെ
രാജ്യം എന്നും ഒരുക്കുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ല പ്രസിഡന്‍റ് സഹീർ മാഞ്ഞാലി ആധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ ഭാരതത്തിന്‍റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറിമാരായ മമ്മദ് പൊന്നാനി, ജോഷി വർഗീസ്, സാകിർ ഹുസൈൻ എടവണ്ണ, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, ജോസഫ് റോയ്, ബാബു ജോസഫ്, ഹർഷദ് ഏലൂർ,നിഷാദ് കൊപ്പറമ്പിൽ, സിറാജ് കൊച്ചി, ഷിനു കോതമംഗലം, ഷിഹാബ് അയ്യാലിൽ, ബാബു ജോസഫ്, രമേശ് പറവൂർ, അബ്ദുൾ ഖാദർ പെരുമ്പാവൂർ, സക്കീർ ചെമ്മണ്ണൂർ, സിദ്ദിഖ് പുല്ലങ്കോട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ