അബാസിയ : കുവൈത്തിലെ ദേശീയദിനത്തിനോടനുബന്ധിച്ചു സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സംഘടനകളെ ഉൾപ്പെടുത്തി കൊണ്ട് "ഇന്ത്യ ഫെസ്റ്റ് 2019' സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 25 നു അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ മെഗാ കാർണിവൽ ആരംഭിക്കും . രാവിലെ 8ന് ബദർ അൽ സമാ പോളിക്ലിനികിന്റെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽ ക്യാന്പ് നടത്തും. വ്യത്യസ്ത പ്രായക്കാരായ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. നിരവധി മത്സരങ്ങളും പാചക മത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പ്രശസ്ത പാചക വിദഗ്ദൻ നൗഷാദ് പാചക മത്സരത്തിൽ വിധികർത്താവായി എത്തും . മ്യൂസിക് കൊണ്ട് വിസ്മയം സ്യഷ്ടിക്കുന്ന ജൂനിയർ ശിവമണിയും പ്രശസ്ത സംഗീതജ്ഞൻ ജിനോ കെ ജോസും ഗായിക ഷെയ്കയും ചേർന്നൊരുക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ മുഖ്യ ആകർഷണമാണ്.
കുവൈത്തിലെ നിരവധി കലാകാരൻമാർ, ഡാൻസ് സ്കൂളുകൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന കലാപരിപാടികളും, ഗെയിംസ്, ക്ലാസിക്മോട്ടോർ ബൈക് പ്രദർശനം, സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ തരം സ്റ്റാളുകൾ, ഇന്ത്യയിലെ വിവിധങ്ങളായ രുചിയേറും ഭക്ഷണങ്ങൾ എന്നിവയും കാർണിവലിനായി ഒരുക്കിയിട്ടുണ്ട്. കുവൈത്ത് കാൻസർ സെന്ററിലെ പ്രശസ്ത കാൻസർ രോഗ വിദഗ്ധ ഡോ. സുശോവന സുജിത്നായരുടെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദരോഗ നിർണയ ക്യാന്പ് വൈകിട്ട് 3 മുതൽ ഇതേ വേദിയിൽ നടത്തുന്നതാണെന്നും സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ