+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കെ എംസിസി കാസർഗോഡ്‌ മുൻസിപ്പൽ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ഗുണം ചെയ്യുന്നത്: അഷ്‌റഫ് എടനീർ

ദുബായ്: സമൂഹത്തിന്‍റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്‌ സഹായിക്കുന്നതിൽ ദുബായ് കെ എംസിസി കാസർഗോഡ്‌ മുൻസിപ്പൽ കമ്മിറ്റി ഏറെ മുന്നിലാണെന്ന് മുസ് ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് എടനീർ. ദുബാ
ദുബായ് കെ എംസിസി കാസർഗോഡ്‌ മുൻസിപ്പൽ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ഗുണം ചെയ്യുന്നത്: അഷ്‌റഫ് എടനീർ
ദുബായ്: സമൂഹത്തിന്‍റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്‌ സഹായിക്കുന്നതിൽ ദുബായ് കെ എംസിസി കാസർഗോഡ്‌ മുൻസിപ്പൽ കമ്മിറ്റി ഏറെ മുന്നിലാണെന്ന് മുസ് ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് എടനീർ. ദുബായ് കെ.എംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.

കുടിവെള്ള പദ്ധതിയായ ഉറവയും പാവപ്പെട്ട രോഗികൾക്ക്‌ മരുന്ന് നൽകുന്ന ധവ പദ്ധതിയും കാസർഗോഡ് സി.എച്ച് സെന്‍ററിന് ഫ്രീസറും ജനറേറ്ററും സംഭാവന നൽകിയ പ്രവർത്തനവും മാതൃകാപരമാണ്. ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ദുബായ് കെ എംസിസി കാസർഗോഡ്‌ മുൻസിപ്പൽ കമ്മിറ്റിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫൈസൽ മുഹ്സിൻ അദ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അസ്കർ ചൂരി സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, കെ എംസിസി ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഷാർജ കെ എംസിസി സംസ്ഥാന സെക്രട്ടറി ശക്കീർ കുമ്പള, ഫൈസൽ പട്ടേൽ, സത്താർ ആലമ്പാടി,സുബൈർ അബ്ദുല്ല,സിദ്ധീഖ് ചൗക്കി, അബ്ദുല്ല ബെളിഞ്ചം, ഹനീഫ ആദൂർ, എം.എസ് ഹമീദ്, ശാഫി ഖാസിയാറകം, സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ, ഹാരിസ് ബ്രദേർസ്, തൽഹത്ത്, സർഫ്രാസുൽ റഹ്മാൻ,ഗഫൂർ ഊദ് ,അറഫ ചേരൂർ, നവാസ് റഹ്മാൻ,മുഹമ്മദ് സമീൽ തുടങ്ങിയവർ പ്രസംഗിച്ചു.