+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം അപേക്ഷ ക്ഷണിച്ചു

മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ സാഹിത്യമത്സരങ്ങളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. മത്സരങ്ങള്‍ മാര്‍ച്ച് മൂന്നാം വാരം മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവ
മസ്‌കറ്റ്  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌   കേരള  വിഭാഗം  അപേക്ഷ ക്ഷണിച്ചു
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ സാഹിത്യമത്സരങ്ങളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. മത്സരങ്ങള്‍ മാര്‍ച്ച് മൂന്നാം വാരം മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 28 ആണ് പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം, തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘ ഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും.

ഉപകരണ സംഗീത മത്സരത്തില്‍ കീ ബോര്‍ഡ്‌ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈം, ഏകാഭിനയം, ചിത്ര രചന എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും.

ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. മത്സരങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങളും മറ്റു വിവരങ്ങളും ദാർസൈറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഓഫീസിലും കേരള വിഭാഗത്തിന്‍റെ റൂവി ഓഫീസിലും ഫെസ്ബുക്ക് പേജിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം ദാർസൈറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 99881475 or 95910251.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം