വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തടി കൂടിയെങ്കിലും ആരോഗ്യത്തിനു കുഴപ്പമില്ലെന്നു വൈദ്യപരിശോധനാഫലം. വാൾട്ടർ റീഡ് നാഷണൽ മെഡിക്കൽ സെന്ററിൽ കഴിഞ്ഞയാഴ്ചയാണു പതിവു പരിശോധന നടത്തിയത്. എഴുപത്തിരണ്ടുകാരനായ ട്രംപിന്റെ തൂക്കം 110 കിലോഗ്രാമാണ്. 2018 മേയിൽ നടത്തിയ മുൻ പരിശോധനയിൽ 1.8 കിലോ കുറവായിരുന്നു.
വൈദ്യഭാഷയിൽ ട്രംപ് തടിയനാണെങ്കിലും ആരോഗ്യത്തിനു കുഴപ്പമില്ലെന്നാണ് പരിശോധന നടത്തിയ ഡോ. സീൻ കോൺലി റിപ്പോർട്ട് നൽകിയത്.
വൈദ്യഭാഷയിൽ ട്രംപ് തടിയനാണെങ്കിലും ആരോഗ്യത്തിനു കുഴപ്പമില്ലെന്നാണ് പരിശോധന നടത്തിയ ഡോ. സീൻ കോൺലി റിപ്പോർട്ട് നൽകിയത്.