ബി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ തെ​രേ​സ മേ​യ്ക്ക് വീ​ണ്ടും പ​രാ​ജ​യം

09:32 PM Feb 15, 2019 | Deepika.com
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്ക്ക് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി പ​രാ​ജ​യം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ്രെ​ക്സി​റ്റ് സ​മീ​പ​നം സം​ബ​ന്ധി​ച്ച വോ​ട്ടെ​ടു​പ്പി​ൽ 258 എം​പി​മാ​ർ മാ​ത്ര​മാ​ണ് അ​വ​രെ അ​നു​കൂ​ലി​ച്ച​ത്. 303 പേ​ർ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​തു​മി​ല്ല. തെ​രേ​സ മേ​യ് ഇ​നി​യെ​ങ്കി​ലും ത​ന്‍റെ ബ്രെ​ക്സി​റ്റ് നി​ല​പാ​ടു​ക​ൾ തെ​റ്റാ​ണെ​ന്നു സ​മ്മ​തി​ക്ക​ണ​മെ​ന്ന് ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വ് ജെ​റ​മി കോ​ർ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​യി​ലെ ബ്രെ​ക്സി​റ്റ് അ​നു​കൂ​ലി​ക​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​രാ​റി​ല്ലാ​ത്ത ബ്രെ​ക്സി​റ്റ് ഒ​ഴി​വാ​ക്കു​ക എ​ന്ന ആ​വ​ശ്യ​ത്തി​ൻ​മേ​ൽ സ​ർ​ക്കാ​ർ ഉ​റ​പ്പു കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള തു​ട​ർ ച​ർ​ച്ച​ക​ളി​ൽ തെ​രേ​സ മേ​യു​ടെ സ്ഥി​തി കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​ക്കു​ന്ന​താ​ണ് പാ​ർ​ല​മെ​ന്‍റി​ലെ പ​രാ​ജ​യം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ