ജനീവ: സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഉൗബർ ഈറ്റ്സ് ഫുഡ് ഡെലിവറി സർവീസ് ആരംഭിക്കുന്നു. കാലിഫോർണിയ ആസ്ഥാനമായ കന്പനിയാണ് ഉൗബർ.
കഴിഞ്ഞ നവംബറിൽ ജനീവയിൽ ഉൗബർ ഈറ്റ്സ് സേവനം ആരംഭിച്ചിരുന്നു. റസ്റ്ററന്റുകളിൽനിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്താണ് സൂറിച്ചിൽ കൂടി സർവീസ് ആരംഭിക്കുന്നത്. ഇതിനുള്ള കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ, ഉൗബർ ഈറ്റ്സ് ജീവനക്കാർക്ക് ഉൗബർ ഷെയർ സർവീസ് ജീവനക്കാർക്ക് എന്നപോലെ മിനിമം വേതനം ഉറപ്പാക്കുന്നില്ല എന്നത് ജനീവ കാന്റനിലെ തൊഴിൽ മന്ത്രിക്ക് ഹിതകരമായിട്ടില്ല. സ്വതന്ത്ര കരാറുകാരായല്ല, മുഴുവൻ സമയ തൊഴിലാളികളായാണ് ഉൗബർ തൊഴിലാളികളെ കണക്കാക്കേണ്ടതെന്ന് മന്ത്രി മൗറോ പോഗിയ പറയുന്നു.
ജനീവയിൽ രാവിലെ 11 മുതൽ രാത്രി 11 വരെ സൈക്കിളുകളിലും മോട്ടോർ സ്കൂട്ടറുകളിലുമാണ് ഉൗബർ ഫുഡ് ഡെലിവറി. ഓർഡർ ചെയ്ത് മുപ്പതു മിനിറ്റിനുള്ളിൽ ഭക്ഷണം ലഭിക്കും. മിനിമം ചാർജ് ഇല്ല. 4.90 സ്വിസ് ഫ്രാങ്ക് ഡെലിവറി ചാർജ് ഈടാക്കുന്നുണ്ട്. സമാന സംവിധാനം തന്നെയാണ് സൂറിച്ചിലും പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിറ്റ്സർലൻഡിൽ ഉൗബർ ഈറ്റ്സ് ഫുഡ് ഡെലിവറി തുടങ്ങുന്നു
09:30 PM Feb 15, 2019 | Deepika.com