ന്യൂയോർക്ക്: പ്രവർത്തനനിരതമായ ഇരുപത്തിനാലാം വർഷത്തിലേക്ക് കടക്കുന്ന ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരള ജന്മനാട്ടിലെ ആലംബഹീനരായ സഹോദരങ്ങളുടെ കണ്ണീരൊപ്പുവാൻ 25 വീടുകൾ ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്നു.
ന്യൂയോർക്ക് ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരളയുടെ ഇരുപത്തിനാലാമത് ഫണ്ട് റൈസിംഗ് ന്യൂയോർക്കിൽ വളരെ സജീവമായി ആരംഭിച്ചു. ന്യൂയോർക്കിലെ പ്രമുഖ വ്യവസായികളുടെ സ്പോണ്‍സർഷിപ്പ് വർഷങ്ങളായി ഈ സംഘടനയ്ക്ക് കരുത്ത് നൽകുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളും, എല്ലാ ദേശീയ സംഘടനകളും ഒരുപോലെ പിൻതുണയ്ക്കുന്ന സംഘടനയാണ് ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരള ഇൻ ന്യൂയോർക്ക്.
ഓരോരുത്തരുടേയും കൊച്ചുകൊച്ചു സംഭാവനകൾ കൊണ്ട് ഒരു വലിയ തുക സംഘടനയ്ക്ക് ഈവർഷം സമാഹരിക്കുവാൻ സാധിച്ചു. ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരളയുടെ ഓണ്‍ലൈൻ ഫണ്ട് റൈസിംഗ് പദ്ധതിയായ ന്ധഗോ ഫണ്ട് മീ’ ഓണ്‍ലൈനിൽ ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് താത്പര്യമുള്ളവർക്ക് സംഭാവന നൽകാവുന്നതാണ്,
Our Goal is to raise 100,000 Dollor for Re-building kerala Housing Project this Year.
ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരളയുടെ ഭവന നിർമ്മാണ പദ്ധതി മാർച്ചിൽ കേരള ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറിന്റെ സാന്നിധ്യത്തിൽ ഇടുക്കി ജില്ലാ എംഎൽഎ റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ ഭാരവാഹികൾ അർഹതയുള്ളവരെ കണ്ടെത്തി അവരുടെ കൈകളിൽ ചെക്ക് സുരക്ഷിതമായ എത്തിക്കുക എന്നതാണ് ഭാരവാഹികളുടെ തീരുമാനം.
കൂടുതൽ വിവരങ്ങൾക്ക്: ലാലി കളപ്പുരയ്ക്കൽ (516 232 4819), ഷൈനി മാത്യു (516 640 8391), മേരി സിറിയക് (516 294 7718).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം