ഡൻവർ: ശന്പള വർധനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 11 തിങ്കളാഴ്ച മുതൽ ഡെൻവർ അധ്യാപകർ നടത്തിവന്നിരുന്ന ബഹിഷ്കരണ സമരം യൂണിയനും ഡൻവർ പബ്ലിക് സ്കൂൾ അധികൃതരും നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു.ഫെബ്രുവരി 15 വ്യാഴാഴ്ച മുതൽ അധ്യാപകർ ജോലിയിൽ പ്രവേശിക്കണമെന്ന് ഡൻവർ റ്റീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.
2020 മുതൽ അധ്യാപകരുടെ ശന്പളത്തിൽ 11.7 ശതമാനം വർധനവും ആദ്യമായി നിയമനം ലഭിക്കുന്ന അധ്യാപകന് 45,800 ഡോളറും ലഭിക്കുന്ന ഒത്തുതീർപ്പിലാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന വാർഷിക ശന്പളം 100,000 ഡോളറായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
25 വർഷത്തിനുള്ളിൽ ഡൻവർ അധ്യാപകർ ആദ്യമായി നടത്തിയ ബഹിഷ്കരണ സമരം വൻ വിജയമായിരുന്നുവെന്ന് ഡിസിറ്റിഎ പ്രസിഡന്റ് ഹെൻട്രി റോമൻ പറഞ്ഞു.
രണ്ടാഴ്ചയായി നടന്നു വന്നിരുന്ന ചർച്ചകൾ വിജയിക്കാതിരുന്നതിനെ തുടർന്നാണ് അധ്യാപകർ സമര രംഗത്തെത്തിയത്. അധ്യാപക സമരം 92000 വിദ്യാർഥികളെയാണു ബാധിച്ചത്. 2600 അധ്യാപകർ സമരത്തിൽ പങ്കെടുത്തിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ