ഹൂസ്റ്റണ്: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019ലെ ഫെബ്രുരിമാസ സമ്മേളനം 10ന് വൈകീട്ട് നാലിന് സ്റ്റാഫറ്ഡിലെ ദേശി റസ്റ്ററന്റിൽ നടത്തപ്പെട്ടു. എ.സി. ജോർജ് കഴിഞ്ഞ വർഷത്തെക്കുറിച്ച് തയാറാക്കിയ ’അറിവും അനുഭവവും’ എന്ന പ്രബന്ധവും നൈനാൻ മാത്തുള്ള തയാറാക്കിയ ’നമ്മെ കാത്തിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങൾ’ എന്ന പ്രബന്ധവുമായിരുന്നു പ്രധാനമായി ചർച്ചചെയ്തത്. ടി.എൻ. സാമുവൽ മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു.
എ.സി. ജോർജ് കഴിഞ്ഞ വർഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും അനുഭവവും ചുരുക്കമായി അവതരിപ്പിച്ചു. ആദ്യമായി കഴിഞ്ഞ വർഷം അന്തരിച്ച ബില്ലി ഗ്രഹാം, ഇസിജി. സുദർശൻ, മുൻ പ്രസിഡന്റ് ജോർജ് ബുഷ് മുതലായ ലോകത്തിലെ പ്രധാന വ്യക്തികളെ അദ്ദേഹം ഓർത്തു. അമേരിക്കയിലെയും പൊതുവെ ഇന്ത്യയിലെയും പ്രത്യേകിച്ചു കേരളത്തിലെയും രാഷ്ട്രീയസ്ഥിതിഗതികൾ അദ്ദേഹം പരാമർശിച്ചു. അതിൽ അമേരിക്കയിൽ മെക്സിക്കോ അതിർത്തിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന മതിലിനെക്കുറിച്ചുള്ള കോലാഹലങ്ങളും കേരളത്തിൽ നിർമ്മിച്ചുകഴിഞ്ഞ വനിതാമതിലിനെക്കുറിച്ചും അദ്ദഹം വളരെ സരസമായി പ്രതിപാദിച്ചു.
പത്മപുരസ്കാരങ്ങളിലെ രാഷ്ടീയം, സ്ത്രീശക്തീകരണം എന്ന പ്രഹസനം, ആദിവാസികളോടു കാണിക്കുന്ന അവഗണനയും മധു എന്ന ആദിവാസിയുടെ കൊലപാതകം, കണ്ണൂർ വിമാനത്താവളം, മതങ്ങളുടെ കടന്നു കയറ്റങ്ങൾ, ഏഷ്യൻ ഗെയിംമ്സ് അങ്ങനെ ഓരോ വിഷയത്തെക്കുറിച്ചും അദ്ദേഹം ചുരുക്കമായി വിശദീകരിച്ചു.
നൈനാൻ മാത്തുള്ള ’നമ്മെ കാത്തിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ലോകത്ത് വരാൻപോകുന്ന ചില മാറ്റങ്ങളെക്കുറിച്ച് ഒരു ദീർഘദർശിയുടെ ചാതുര്യത്തോടെ അദ്ദേഹം പ്രവചിച്ചു. പൊതുചർച്ചയിൽ ഈ വിഷയങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ച് നീണ്ട ചർച്ച ആവശ്യമാണെന്ന് സദസ്യർ അഭിപ്രായപ്പെട്ടു. ചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. സാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, ഷാജി പാംസ്, മാത്യു പന്നപ്പാറ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217
റിപ്പോർട്ട്: ജോർജ് മണ്ണിക്കരോട്ട്