ബർലിൻ: പലർക്കും ഓർമയിലെ ഏറ്റവും തീക്ഷ്ണമായൊരു ശീതകാലമായിരുന്നു ഇത്തവണത്തേത്. എന്നാൽ, അതു വളരെ വേഗം കടന്നു പോയിരിക്കുന്നു. ഇക്കുറി വസന്തം നേരത്തെ എത്തുകയാണ്. ജർമനിയിൽ താപനില കുത്തനെ ഉയർന്ന് 15 ഡിഗ്രി വരെയെത്തുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് താപനില ഏറ്റവും കൂടുതൽ. ചിലയിടത്ത് 15 ഡിഗ്രി വരെയെത്തുന്പോൾ 11-12 ഡിഗ്രി ശരാശരി താപനില രാജ്യത്തെങ്ങുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, സന്ധ്യാ സമയങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലേക്കു താഴുകയും ചെയ്യും. സാധാരണഗതിയിൽ മാർച്ച് ആദ്യമാണ് വസന്ത കാലത്തിന്റെ തുടക്കം. ഇക്കുറി രണ്ടാഴ്ച നേരത്തെയാണ് എത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ വസന്തം നേരത്തെ; താപനില കുത്തനെ കൂടുന്നു
11:59 PM Feb 14, 2019 | Deepika.com