റിയാദ്:പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് വ്യാഴാഴ്ച വൈകുന്നേരം തുടക്കമാകും. ഫെബ്രുവരി 14, 15 തീയതികളിലായി നടക്കുന്ന പരിപാടികളിൽ ഹൈക്കോടതി മുൻ ജസ്റ്റിസ് കമാൽ പാഷ മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.
വ്യാഴാഴ്ച വൈകുന്നേരം 7 മുതൽ എക്സിറ്റ് എട്ടിൽ ഫഹസ് ദൗരിക്ക് സമീപമുള്ള അംബ്രതോറ ഹാളിൽ ആണ് സാംസ്കാരിക പരിപാടികൾ. കലാവിരുന്നും ഉണ്ടായിരിക്കും. വെള്ളിയാഴ്ച ബത്ഹയിലെ അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ ജസ്റ്റിസുമായി പ്രവാസി സമൂഹത്തിന് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വൈകുന്നേരം 6.30 മുതലാണ് നിയമ ഇടപെടലും സാമൂഹ്യമാറ്റവും എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടി.
സൗദി അറേബ്യയിൽ ഏറെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പിഎംഎഫ് രൂപീകൃതമായിട്ട് മൂന്നുവർഷം പൂർത്തീകരിക്കുകയാണ്. കേരളത്തിലും പിഎംഎഫ് പാലിയേറ്റിവ് കെയർ പദ്ധതി അടക്കമുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംഘടനയുടെ രക്ഷാധികാരികൂടിയാണ് ജസ്റ്റിസ് കമാൽ പാഷ.
വാർത്താസമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട്, ദേശീയ ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, മറ്റു ഭാരവാഹികളായ ശരീഖ് തൈക്കണ്ടി, ഷാജഹാൻ ചാവക്കാട്, അലോഷ്യസ് വില്യം, ബിനു കെ തോമസ്, മുജീബ് കായംകുളം, രാജു പാലക്കാട് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ