മക്ക: സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി പ്രവർത്തക കണ്വൻഷൻ സംഘടിപ്പിച്ചു. ഉമ്മുൽജൂദ് ഇസ്തിറാഹിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അൻവർ മഞ്ചേരി അധ്യക്ഷത വഹിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയവും എസ്ഡിപിഐയുടെ പ്രസക്തിയും എന്ന വിഷയത്തിൽ സലിം ഉളിയിലും, ധാർമികബോധവും പ്രവർത്തകനും എന്ന വിഷയത്തിൽ ഖലീൽ ചെന്പയിലും വിഷയാവതരണം നടത്തി. പരിപാടിയിൽ പുതുതായി സോഷ്യൽ ഫോറത്തിലേക്ക് അംഗത്വമെടുത്തവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. മെഹബൂബ് കടലുണ്ടി സ്വാഗതവും സമദ് ഉൗരകം നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ