തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പഠനസംഘത്തെ കേരള വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുകൾ ചേർന്ന് സ്വീകരിയ്ക്കും. തുടർന്ന് വിവിധ വകുപ്പുകൾ സംഘടിപ്പിച്ചിരിയ്ക്കുന്ന ചർച്ചകളിലും, സെമിനാറുകളിലും പങ്കെടുത്ത് വിവിധ ജില്ലകളിലെ സ്കൂളുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിയ്ക്കും.
ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ പാർട്ണർ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിൽ ബ്രിട്ടീഷ് പഠനസംഘത്തിന് വന്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നത്. സ്കൂളുകൾ കൂടാതെ സംഘാംഗങ്ങൾ ചില കോളേജുകളും സന്ദർശിച്ച് അധ്യാപകരും വിദ്യാർഥികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
വിവിധ സ്കൂളുകളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന പഠനസംഘം കൊച്ചിയിൽ നിന്നും ദുബായിലെത്തി മൂന്നു ദിവസം അറേബ്യൻ സംസ്കാരം നേരിൽ കണ്ട് ദുബായിൽ പര്യടനം നടത്തും.
കഴിഞ്ഞ പതിമൂന്നു വർഷവും വിജയകരമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ലിവർപൂളിലെ തോമസ് ജോണ്‍ വാരികാടിനേയും ന്യൂകാസിലിലെ ജിജോ മാധവപ്പള്ളിയേയും സ്കൂൾ കൗണ്‍സിൽ പ്രത്യേകം യോഗം ചേർന്ന് അഭിനന്ദിച്ചു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ