ഒക്ലഹോമ: പെർമിറ്റില്ലാതെ തോക്ക് കൈവശം വയ്ക്കാവുന്ന ബിൽ ഒക്ലഹോമ പ്രതിനിധി സഭ ഫെബ്രുവരി 13 ബുധനാഴ്ച പാസാക്കി. 21 വയസിനു മുകളിലുള്ളവർക്കും വിമുക്ത ഭട·ാർക്കും സജീവ സേവനത്തിലുള്ളവർക്കും 18 വയസിനു മുകളിലാണെങ്കിലും പെർമിറ്റില്ലാതെ തോക്കുകൾ കൈവശം സൂക്ഷിക്കാം എന്നു വ്യവസ്ഥ ചെയ്യുന്ന 2597 ഹൗസ് ബില്ലാണ് മുപ്പതിനെതിരെ 70 വോട്ടുകൾക്ക് സഭ പാസാക്കിയത്.
കുറ്റവാളികൾക്കും കുടുംബ കലഹ കേസിൽ ഉൾപ്പെട്ടവർക്കും മാനസിക രോഗികൾക്കും തോക്ക് പെർമിറ്റില്ലാതെ കൈവശം സൂക്ഷിക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥകളില്ല.
ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജോണ് എക്കൊളസാണ് ബില്ലിന്റെ അവതാരകൻ. തോക്ക് വാങ്ങിക്കുന്നതിനുള്ള ബാക്ക് ഗ്രൗണ്ട് ചെക്ക് (ഫെഡറൽ ഗവണ്മെന്റ് നിയമം) തുടരുമെന്നും ബില്ലിൽ പറയുന്നു. പൗരന്റെ പ്രൈവറ്റ് പ്രോപർട്ടി റൈറ്റ്സ് സംരക്ഷിക്കപ്പെടണമെന്ന സെക്കന്റ് അമന്റ്മെന്റ് പ്രാവർത്തികമാക്കുന്നതാണ് പുതിയ ബില്ലെന്ന് ഹൗസ് സ്പീക്കർ ചാൾസ് മെക്കോൾ പറഞ്ഞു.
കൻസാസ് , മിസോറി, അർക്കൻസാസ് ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ചില നിബന്ധനകളോടെ പെർമിറ്റില്ലാതെ തോക്ക് കൈവശം വയ്ക്കുന്ന നിയമം നിലവിലുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബില്ലിന് നിയമ പ്രാബല്യം ലഭിക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ