ന്യൂയോർക്ക്: നടനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ജോയ് ചെമ്മാച്ചേലിന്റെ നിര്യാണം അമേരിക്കൻ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി. നായർ അഭിപ്രായപ്പെട്ടു. ഫൊക്കാനാ വൈസ് പ്രസിഡന്റായി കാനഡ കണ്‍വൻഷനിൽ സജീവ സാന്നിധ്യമായിരുന്ന സഹപ്രവർത്തകനെ ഓർമ്മിക്കുന്നു. മലയാളി സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള വ്യക്തിത്വമായിരുന്നു ജോയ് ചെമ്മേേോച്ചലിന്റേത്. ഫൊക്കാനായുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവന രണ്ട് കണ്വൻഷനുകളുടെ ചരിത്ര വിജയത്തിൽ അദ്ദേഹത്തിനുള്ള പങ്കാളിത്തമാണ്.
ഷിക്കാഗോ കണ്വൻഷൻ ജനറൽ കണ്‍വീനർ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്‍വൻഷന്റെ വൻ വിജയത്തിന് വഴിതെളിച്ചു. അതു പോലെ തന്നെ കാനഡ കണ്‍വൻഷനും. അദ്ദേഹത്തിന്റെ വിയോഗം ചെമ്മാച്ചേൽ കുടുംബത്തിന് തീരാനഷ്ടമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ഫൊക്കാനയുടെ ആദരാജ്ഞലികൾ അറിയിക്കുകയും ശവസംസ്കാര ചടങ്ങിൽ ഫൊക്കാനായുടെ പ്രവർത്തകർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും മാധവൻ ബി.നായർ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ