സന്ദർലാൻഡ്: കഴിഞ്ഞയാഴ്ച സന്ദർലാൻഡിൽ ബ്രെയിൻ ട്യൂമർ ബാധിച്ചു മരണമടഞ്ഞ തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തിന്റെ സംസ്കാരം വെള്ളിയാഴ്ച സന്ദർലാൻഡ് ചെസ്റ്റർ റോഡിലുള്ള ബിഷപ്പ് വെയർ മൗത് സെമിത്തേരിയിൽ നടക്കപ്പെടും. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിനി തറയിൽപീടിക ആലീസ് കോശി (റെനി) ആണ് ഭാര്യ. മക്കൾ: റയാൻ, റെയ്ച്ചൽ, റബേക്ക. തൊടുപുഴ നെല്ലിക്കാനത്തിൽ ലൂക്കാച്ചൻ ത്രേസ്യാമ്മ ദന്പതികളുടെ രണ്ടാമത്തെ പുത്രനാണ് അരുണ്‍. മാതാവ് ത്രേസ്യാമ്മ പാലാ കിഴക്കേക്കര കുടുംബാംഗമാണ്.
രാവിലെ 8.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിക്കും. വീട്ടിലെ ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് 9.30ന് സെന്റ് ജോസഫ് കാത്തലിക് പള്ളിയിൽ സംസ്കാര ശുശ്രൂഷകളും തുടർന്ന് ശവസംസ്കാരവും നടക്കും. റവ. ഫാ. മൈക്കിൾ മക്കോയ്, ഫാ. സജി തോട്ടത്തിൽ. ഫാ. റോജി നരിതൂക്കിൽ എന്നിവർ കാർമികത്വം വഹിക്കും.
അരുണിന്റെ ഏക സഹോദരൻ ബെന്നി ഗ്ലോസ്റ്റെർഷെയറിനടുത്തു ചെൽറ്റൻഹാമിലാണ് താമസിക്കുന്നത്. ശവസംസ്കാരത്തിൽ പങ്കെടുക്കുവാനായി അരുണിന്റെ മാതാപിതാക്കളും ആലീസിന്റെ സഹോദരിമാരും യുകെയിൽ എത്തിയിട്ടുണ്ട്.
ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ അഡ്രസ്:
st josephs catholic church
2 Paxton Terrace, Sunderland SR4 6HS
സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ അഡ്രസ്:
Bishopwearmouth Cemetery
Chester Road, Sunderland SR4 7SU
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
സന്ദർലാൻഡിൽ മരണമടഞ്ഞ അരുണിന്റെ സംസ്കാരം വെള്ളിയാഴ്ച
06:17 PM Feb 14, 2019 | Deepika.com