അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചു പറന്ന് പോകാമെന്ന് ഇനി കരുതണ്ട. ഓവർ സ്മാർട്ടാകുന്നവരെ ഓടിച്ചിട്ട് പിടിക്കാൻ അബുദാബി പോലീസ് അത്യാധുനിക സ്മാർട് ബൈക്ക് പുറത്തിറക്കി. കുറ്റകൃത്യങ്ങളിൽപെട്ടയാളുകളെയും വാഹനങ്ങളെയും കണ്ടെത്താനുള്ള പ്രത്യേക കഴിവാണ് സ്മാർട്ട് ബൈക്കിനെ ശ്രദ്ധേയമാക്കുന്നത്. നവീനാശയ സമാഹരണ മാസാചാരണത്തിന്റെ ഭാഗമായി അബുദാബി പോലീസ് തന്നെയാണ് സ്മാർട് ബൈക്കിന് രൂപം നൽകിയത്.
ഏതു പ്രതികൂലാവസ്ഥയിലും കുതിക്കുന്ന സ്മാർട് ബൈക്കിന് മരുഭൂമിയിലും ദുർഘട മേഖലകളിലും കൃഷിസ്ഥലങ്ങളിലും മറ്റും ഒളിപ്പിച്ചുവച്ച വാഹനങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങളുണ്ട് . ബൈക്കിലെ ഡിജിറ്റൽ സ്മാർട് കാമറ വഴി വിവരങ്ങൾ യഥാസമയം കണ്ട്രോൾ സെന്ററിലേക്ക് കൈമാറുകയും ചെയ്യും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള