മസ്കറ്റ്: മണി ട്രാൻസ്ഫർ ഫോറിൻ എക്സ്ചേഞ്ച് പെയ്മെന്റ് സൊല്യൂഷൻസ് ബ്രാൻഡായ ഒമാൻ യുഎഇ എക്സ്ചേഞ്ച് സോഹാറിൽ സിറ്റി സെന്റർ മാളിൽ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു. മുഖ്യാതിഥിയായെത്തിയ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉത്തര ബത്തീന ഗവർണറേറ്റിലെ ബോർഡ് ഓഫ് ഡയറക്ടർസ് ചെയർമാൻ അബ്ദുള്ള അൽ ഷാഫി ഉദ്ഘാടനം നിർവഹിച്ചു.
ഉപഭോക്താക്കൾക്ക് സൗകര്യാനുസരണം തത്സമയം പണമയക്കാനും നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യാനും വിദേശ കറൻസികൾ മാറ്റിയെടുക്കാനും മൊബൈൽ റീചാർജ് പോലുള്ള സേവനങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്. ബിൽ പെയ്മെന്റ്സ് കൂടാതെ ഒമാൻ യുഎഇ എക്സ്ചേഞ്ച് മൊബൈൽ ആപ്പ് വഴി ഓണ്‍ലൈൻ മണി ട്രാൻസ്ഫർ ചെയ്യാനും ഇപ്പോൾ എളുപ്പമാണ്.
ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഇടപാടുകൾ ഏറ്റവും വേഗത്തിലും കുറ്റമറ്റ രീതിയിലും നടത്തുവാൻ പാകത്തിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ സ്വീകരിക്കുന്ന ഒമാൻ യുഎഇ എക്സ്ചേഞ്ച് സോഹാറിലെ ജനങ്ങളിലേക്ക് നേരിട്ടെത്തുവാനും സേവനം ലഭ്യമാക്കുവാനും സിറ്റി സെന്ററിലെ പുതിയ ശാഖ വളരെ ഉപകരിക്കുമെന്നും ഇത് തങ്ങളുടെ കണിശമായ പ്രതിബദ്ധതയാണെന്നും ഒമാൻ യുഎഇ എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.പി.ബോബൻ പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള