ദോഹ: ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ വിദ്യാർഥികളുടെ കലാസാഹിത്യ പരിപാടിയായ ’മദ്റസ ഫെസ്റ്റ് 2019’ന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ സിദ്ഖ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അദ്ൽ ഗ്രൂപ്പും, റഹ്മ ഗ്രൂപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അമാന ഗ്രൂപ്പിനാണ് നാലാം സ്ഥാനം.
നാല് വിഭാഗങ്ങളിലായി അന്‍പതിലധികം മത്സരയിനങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് രണ്ടരമാസക്കാലം നീണ്ടുനിന്ന മത്സരപരിപാടികളിൽ പങ്കെടുത്തത്. രചനാ മത്സരങ്ങൾക്ക് പുറമേ ചിത്രീകരണം. മൈം, ഒപ്പന, തീം പ്രസന്റേഷൻ, റിയാലിറ്റി ഷോ തുടങ്ങിയ വർണാഭമായ പരിപാടികളാണ് മദ്റസ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയത്.
സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വിദ്യാഭ്യാസ വിഭാഗം തലവൻ എം.എസ്. അബ്ദുൽ റസാഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാവിഷ്കാരങ്ങളും സാഹിത്യസൃഷ്ടികളും ഉത്തമസമൂഹത്തിന്റെ നിർമിതിയിൽ സുപ്രധാന ഘടകങ്ങളാണെന്നും സർഗ ശേഷികൾ പരിപോഷിപ്പിക്കാനുതകുന്ന പരിപാടികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗം തന്നെയാണെന്നും ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ പാഠ്യാനുബന്ധപ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു
മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ പുറക്കാട് അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ജനറൽ സെക്രട്ടറി സലാം കെ.ബിൻ. ഹസൻ, പിടിഎ ട്രഷറർ കെ.എൽ ഹാഷിം, മദർ പിടിഎ പ്രസിഡന്റ് ഫൗസിയ അബ്ദുമനാഫ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിജയികൾക്കുള്ള റോളിംഗ് ട്രോഫി പിടിഎ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. പിടിഎ കമ്മിറ്റി മെന്പർ അലവിക്കുട്ടി, ഫെസ്റ്റ് കണ്‍വീനർ അനീസ് റഹ്മാൻ, അസിസ്റ്റന്റ് കണ്‍വീനർ ജിഷിൻ, അബുലൈസ്, യു.പി സെക്ഷൻ ഹെഡ് യുനുസ് സലീം, സുഹൈൽ ശാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ